വാ വാ വൈവേ വായോ......
ഇന്ന് ഞങ്ങൾക്ക് മോഡൽ വൈവ ആ യായിരുന്നു. പ്രോജക്ടിനായി പി. പി. ടി. തയ്യാറാക്കിയിരുന്നപ്പോഴാണ് മായ ടീച്ചർ വന്ന് ജനറൽ പേപ്പറിന്റെ എം.സി.ക്യു.ഉണ്ടെന്നു പറഞ്ഞത്. ഉടൻ തന്നെ പ്രോജക്ട് മടക്കിവെച്ച് എം.സി.ക്യു. വിന് പഠിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് മായ ടീച്ചറിനെയും മീഖ ടീച്ചറിനെയുമാണ് വൈവയ്ക്ക് ലഭിച്ചത്. റിസർച്ച് റൂമിൽ വെച്ചായിരുന്നു വൈവ നടന്നത്. ഞാനായിരുന്നു ആദ്യം പോയത്. ആദ്യത്തെ ഇരയെ കിട്ടിയ സന്തോഷത്തിൽ മീഖ ടീച്ചറും മായ ടീച്ചറും എന്നെ നന്നായി വിരട്ടി.പക്ഷേ എം. സി. ക്യു. ഒന്നും ചോദിച്ചില്ല.വിരണ്ട ഭാവം ഒന്നും പുറത്തു കാണിക്കാതെ റിസർച്ച് റൂമിൽ നിന്നും ഇറങ്ങുമ്പോൾ പ്രോജക്ട് വെട്ടി തിരുത്താത്ത സന്തോഷം എനിക്കുണ്ടായിരുന്നു. എന്റെ കൈ പുസ്തകത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ടീച്ചേഴ്സ് പറഞ്ഞത്.മാർഗനിർദ്ദേശക അൽ ദീപ്തി ടീച്ചർ നീണാൾ വാഴട്ടെ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ