പോസ്റ്റുകള്‍

ഇമേജ്

പൊന്മുടി യു. പി. എസ്.

ഇമേജ്
2023 ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഞങ്ങൾ എട്ട് അംഗ സംഘം തമ്പാനൂരിൽ നിന്നും പൊന്മുടി യു.പി.എസിലേക്ക് യാത്ര തിരിച്ചു. 7.45 ന് പുറപ്പെട്ട ഞങ്ങൾ പൊന്മുടിയിൽ എത്തിച്ചേർന്നപ്പോൾ ഏകദേശം 10.25 കഴിഞ്ഞിരുന്നു. കാൽനടയായി 300 മീറ്ററോളം നടന്നാണ് ഞങ്ങൾ പൊന്മുടി യു.പി.എസിൽ എത്തിച്ചേർന്നത്. പ്രിൻസിപ്പൽ മാരിലത ടീച്ചർ ഞങ്ങളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.സ്കൂളിന്റെ ചരിത്രവും പരിമിതിയും എല്ലാം ഞങ്ങൾക്ക് പറഞ്ഞുതന്നശേഷം കുട്ടികളുമായി ഇടപെടാൻ ഞങ്ങളെ അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ മക്കളാണ് കൂടുതലായും സ്കൂളിൽ പഠിക്കുന്നത്. 1 മുതൽ 7 വരെ ക്ലാസുകളിലായി ആകെ 39 കുട്ടികളാണ് അവിടെ പഠിക്കുന്നത്. കുട്ടികളോടൊപ്പം കളിയും ചിരിയുമായി ഞങ്ങൾ അധ്യാപക ജോലി ഭംഗിയായി നിർവഹിച്ചു. കുട്ടികൾക്ക് ചെറിയ രീതിയിൽ സമ്മാനം നൽകാനും ഞങ്ങൾക്ക് സാധിച്ചു. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും സ്കൂളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്.അതിനുശേഷം ഞങ്ങൾ പൊന്മുടി എസ്റ്റേറ്റ്, ലയങ്ങൾ എന്നിവ സന്ദർശിക്കുകയും പരിമിതമായ സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള സ്കൂളിന്റെ ശ്രമത്തെ നേരിൽകണ്ട് മനസ്സിലാക്കുകയും ചെയ്തു. ഏകദേശം മൂന്...

😍

ഡിസംബർ 31 എന്റെ എം. എ. റിസൾട്ട്‌ വന്നു. കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നും ഒന്നാം റാങ്കോടെയാണ് ഞാൻ പാസ്സായത്. ബി. എഡ്. ക്ലാസ് നടക്കുന്നതിനിടെയായിരുന്നു അവസാന സെമസ്റ്റർ പരീക്ഷ നടന്നത്. പഠിക്കാനായി എനിക്ക് രണ്ടാഴ്ച അവധി നൽകിയ പ്രിൻസിപ്പൽ ബെനടിക്ട് സാറിനും, എന്റെ സന്തോഷത്തിൽ പങ്കുചേർന്ന മാർതിയോഫിലസ് ട്രെയിനിംഗ് കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപാട് നന്ദി 😍😍

Christmas celebration

ഇമേജ്
ഇത്രയും മികച്ച രീതിയിൽ ഞാനിതുവരെ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല നന്ദി തിയോ 😘😘..... പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും മാത്രമല്ല ക്രിസ്മസ് ആഘോഷിക്കേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി.... ഡാൻസും, പാട്ടും,ക്രിസ്മസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുത്തും ഞങ്ങൾ ഇന്ന് തിമിർത്തു ഈ ദിവസം ഞാനൊരിക്കലും മറക്കില്ല 

വിക്കി

ഇമേജ്
മാർഇവാനിയോസിന്റെ മുന്നിൽ വെച്ചാണ് ഞങ്ങൾ അവളെ കണ്ടത്. ചുമന്ന ബെൽറ്റൊക്കെയിട്ട് സുന്ദരിയായി കാറിന്റെ പുറത്ത് ഇരിക്കുവാണ്. അവളെ കണ്ടതും ഞങ്ങൾ ചാടി വീണു. ഉടമസ്ഥൻ അങ്കിൾ ഞങ്ങൾക്ക് അവളെ എടുക്കാൻ തന്നു.  😍😍😍നല്ലൊരു ദിവസം നൽകിയ വിക്കി മോൾക്ക്‌ ഒരുപാട് നന്ദി         ഈശ്വരാ രണ്ടും പിശകാണല്ലോ 😂                      സോപ്പിടൽ                     സോപ്പ് ഫലിച്ചു 

ആഗ്രഹങ്ങൾ മാറിമറിയുമ്പോൾ

ഇമേജ്
കോളേജ് അധ്യാപികയാകണം അതാകുമ്പോൾ വല്യ പണിയൊന്നുമില്ല കൈ നിറയെ കാശ് കിട്ടും സുഖജീവിതം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം എടുക്കുന്നത് കൊണ്ട് തത്കാലം ഒരു ബി. എഡ്. എടുത്തുവെയ്ക്കാം. എന്ന ചിന്തയോടെയാണ് ഞാനിവിടെ വന്നത്. കുഞ്ഞുകുട്ടികളെ പഠിപ്പിക്കാൻ വല്യ പാടായതാണ് എന്റെ ഈ ആഗ്രഹത്തിനു പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ ഡിസംബർ 12 മുതലുള്ള ഇൻഡക്ഷൻ പ്രോഗ്രാം എന്റെ ആഗ്രഹത്തെ മാറ്റിമറിക്കുകയാണ്. കോളേജ് അധ്യാപിക എന്ന മോഹം പതിയെ പതിയെ ഇല്ലാതാകുന്നത് പോലെ. അവരുടെ കളിയും ചിരിയും നിഷ്കളങ്കതയും എന്നെ കോളേജ് അദ്ധ്യാപികയാകാൻ അനുവദിക്കാത്തത് പോലെ........... എനിക്ക് വല്യ പിള്ളേരെ പഠിപ്പിക്കണ്ടേ...... എനിക്ക് കുഞ്ഞു പിള്ളേരുടെ ടീച്ചറായാൽ മതിയേ..... എന്നാരോ പ്രചോദിപ്പിക്കുന്നത് പോലെ...

രണ്ടാമൂഴം..........

ഇമേജ്
വികൃതിയ്ക്ക്  മുന്നിൽ വിരണ്ട്  നടക്കുമ്പോൾ ചിരിക്കാതിരിക്കാൻ ഞാനേറെ നോക്കി... മിണ്ടാതിരിയെന്നുറക്കെ പറയുവാൻ ചുണ്ടിനുമുത്സാഹമില്ലെന്നായി... ഹൃഷികേശും കാർത്തിക്കും നെബുവും ചേർന്നൊരു കൂട്ടരെന്നെ കവർന്നിരുന്നു.. ടീച്ചറെ എന്നൊരാവിളിയിൽ.... ഞാനെന്ന ഭാവമുലഞ്ഞിരുന്നു... എന്തിനെന്നറിയില്ല പിന്നെയും ഞാൻ ചെറുകുട്ടിയായ് മാറിയാ ക്ലാസ്മുറിയിൽ.. പിച്ചി, നുള്ളി, മാന്തി പരാതികൾ ചുറ്റിലും പിച്ചവെച്ചോടിടുമ്പോൾ... ഞാനെന്റെ മക്കളെ ചേർത്ത് പിടി - ച്ചിട്ടൊരാനന്ദ നൃത്തമൊന്നാടിടുമ്പോൾ പെട്ടെന്ന് കേൾക്കുന്നു ചുറ്റിൽ നിന്നും  പോക പുറത്തേയ്ക്ക് വേഗമിപ്പോൾ...  ശരിയെന്ന് പിൻതാങ്ങി നിന്നൊരാ പല്ലിയെ  പതിയെ ഞാൻ തോണ്ടി പുറത്തെറിഞ്ഞു. മേശ വിരിപ്പിന്മേൽ ശക്തിയായ്‌ ചുംബിച്ച് ഞാനെന്റെ മക്കളെ എത്തിനോക്കി.... മന്നിൽ ഞാൻ മാഞ്ഞാലുമാ- നയനങ്ങളിൽ ജീവിച്ചിരിക്കു- മെന്നോതിയ പോൽ..........