പോസ്റ്റുകള്‍

കല്ലേറ്റ കടന്നൽക്കൂട്

നല്ലവളെന്നൊരു പേരിനായ് ഞാനെന്റെ ആത്മാഭിമാനം പകുത്തുനൽകി പ്രതിയാവാതിരിക്കാൻ പ്രതിവിധിയൊന്നുണ്ട് പ്രതികരിക്കാതെയിരിക്കുനീ മാനസി ചുറ്റിലും കടലിരമ്പുന്നു എനിക്കൊന്നുറക്കെ കരയണം വിയർപ്പുപ്പിൽ നീന്തി ഞാൻ നീങ്ങി തുഴഞ്ഞാലും അധികാരത്തീയിൽ ഞാൻ വെന്തടങ്ങും കേവലവിലാപാഗ്നിയിൽ ഞാനെന്റെ ആത്മസ്വരൂപം കുഴിച്ചുമൂടി ചുറ്റിലും കടലിരമ്പുന്നു ചെവിപൊത്തി മെല്ലെഞാൻ തേങ്ങി തീ തുപ്പുവാനുള്ളിൽ മോഹമുദിച്ചു തുപ്പരുതുപ്പെന്നു ചൊല്ലിയന്നേരമെൻ വാപൊത്തി നിന്നുവെന്നുറ്റത്തോഴി കൈപൊന്തിയില്ലന്നേരം തടുക്കുവാൻ പ്രതികാരച്ചങ്ങല ചങ്ങാടമായ് പ്രതികാരമാമെന്റെ കഠിനപ്രയത്നങ്ങൾ പൊട്ടിച്ചിരിച്ചുകൊണ്ടൊച്ചവെയ്ക്കെ പയ്യെതടഞ്ഞുഞാനോതിയവരോട്  പ്രതികാരമേ നിങ്ങൾ പ്രതികരിക്കാതെ ഞാനുമൊരധികാരിയായിടട്ടെ...

raise your voice

ഇമേജ്
ഇന്ന് കോളേജിൽ ഫിസിക്കൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ raise your voice പ്രോഗ്രാം നടന്നു. ഇംഗ്ലീഷ് വരാത്ത രീതിയിൽ മലയാളം സംസാരിക്കുന്നതായിരുന്നു ടാസ്ക്. ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് ഓരോ പ്രതിനിധികൾ പങ്കെടുത്തു. മലയാളം ഹരിത എസ് ഇംഗ്ലീഷ് ജെയ്സൺ സോഷ്യൽ സയൻസ് രഞ്ജിത നാച്ചുറൽ സയൻസ് ദേവിക എം. എഡ്. ആൽബിൻ മാത്‍സ് ബിജിമോൾ എന്നിവരാണ് പങ്കെടുത്തത്. വാശിയേറിയ മത്സരമായിരുന്നു. സോഷ്യൽ സയൻസ് ഒന്നാം സ്ഥാനം, മലയാളം രണ്ടാം സ്ഥാനം, എം. എഡ്. മൂന്നാം സ്ഥാനം യഥാക്രമം നേടി

mar theophilus day

ഇമേജ്
ഇന്ന് കോളജിൽ മാർ തിയോഫിലസ് ദിനം ആചരിച്ചു. ജോളി അച്ഛന്റെ നേതൃത്വത്തിൽ ക്ലാസും, മാർ തിയോഫിലസ് പിതാവിന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന വീഡിയോയും കാണിച്ചു.

ഗുരു

ഗുരുവെന്ന കുരുക്കിനുള്ളിൽ മുറുകുന്നതാണെന്റെ ദുഃഖം അറിവിന്റെയക്ഷര മന്ത്രമോതി തമസ്സിൻ കരുക്കൾ കുടഞ്ഞെറിഞ്ഞെൻ പ്രാണന്റെ തന്ത്രികൾ മീട്ടുമൊരാ ഗുരുവെന്ന പേരെന്നമ്മയ്ക്ക് സ്വന്തം ....... ഗുരുവെന്ന കുരുക്കിനുള്ളിൽ വീണ്ടും കുടുങ്ങുന്നതാണെന്റെ ദുഃഖം പാഠം പഠിക്കാൻ മടിച്ചൊരെന്നെ ജീവിതപാഠപുസ്തകത്തിലേറ്റി പിൻപേ നടക്കുമെൻ ഗുരുനാഥാ അങ്ങാണെന്റെ ഗുരുദീപ്തൻ ഗുരുവെന്ന കുരുക്കിനുള്ളിൽ വീണും നോവുപടർന്നേറി നീറിയിട്ടും തെല്ലുപോലല്പം ശമനം തരാത്ത ജീവിതമേ നീയുമെന്റെ ഗുരുനാഥ.... കയ്പ്പുകളേറെ കുടിച്ചു തീർത്തും ഉൾത്തടം കീറിയളിഞ്ഞിട്ടും ഇന്നുമെന്നെ കാത്തിരിക്കുന്ന മരണമേ നീയുമെൻ ഗുരു തന്നെ നിശ്ചയം  കാലമീമ്മട്ടു കടന്നു പോകെ.... കാണുന്നതോരോന്നകന്ന് മാറേ....... ഗുരുവെന്ന ബിംബത്തിനെത്ര പേർ ചുറ്റിലും പൂവർപ്പിക്കുന്നു.... പുഞ്ചിരിക്കുന്നു...... അല്ലയോ ഗുരുനാഥാ.... നീ അഗ്നിയാകുന്നു നീ അമ്മയാകുന്നു നീ ദൈവമാകുന്നു നീയെന്റെയെല്ലാമാകുന്നു......

fathers day letter competition

ഇമേജ്
Fathers day അനുബന്ധിച്ച് നാച്ചുറൽ സയൻസ് അസോസിയേഷൻ സംഘടിപ്പിച്ച അച്ഛനൊരു കത്ത് മത്സരത്തിൽ എനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

anti drugs day awareness

ഇമേജ്
ഇന്ന് കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. വിനോദ് വിക്രമദിത്യൻ സാറാണ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ജോജു സാർ, മായ ടീച്ചർ, ജയശ്രീ മാഡം, ഷാമിൻ മാഡം എന്നിവർ സാന്നിധ്യം അറിയിച്ചു. ഒട്ടും ബോറടിപ്പിക്കാതെയുള്ള ക്ലാസായിരുന്നു സാറിന്റേത്. ഞങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചു 😍😍ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് ഞങ്ങൾ മടങ്ങിയത്.

yoga day june 21

ഇമേജ്
ജൂൺ 21 യോഗ ദിനം.ജൂൺ 21  അന്താരാഷ്ട്ര യോഗാദിനമായി  ആചരിക്കുന്നു. 2014 ഡിസംബർ 11 ന്  ഐക്യരാഷ്ട്രസഭയുടെ  സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയാണ് .ഭാരതത്തിൽ ഉത്ഭവം കൊണ്ട  യോഗ , ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. ഞങ്ങളുടെ കോളേജിലും യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.