പോസ്റ്റുകള്‍

കലപില

ഇമേജ്
ഇന്ന് ഞങ്ങളുടെ ടാലന്റ് ഹണ്ട് ഡേ ആയിരുന്നു. സ്റ്റേജ് പൊളിച്ചടുക്കി ഞങ്ങൾ ഞങ്ങളുടെ കഴിവ് തെളിയിച്ചു. ഉച്ച നൃത്തം, മാഗസിൻ " സൃഷ്ടി " യുടെ പ്രകാശനം. ഗോപിക വരച്ച ചിത്രത്തിന്റെ പ്രകാശനം, വൈകുന്നേര നൃത്തം, ബി. എഡ്. ചരിതം ഓട്ടൻ തുള്ളൽ ആഭാസം, ലൂക്കോസ് മാമനെ കുറിച്ചുള്ള പാട്ട് അങ്ങനെ നീളുന്നു പരിപാടിയുടെ ലിസ്റ്റ്.                മാഗസിൻ പ്രകാശനം                      ചിത്ര പ്രകാശനം                               നൃത്തം        ബി. എഡ്. ചരിതം തുള്ളൽ 

ബി. എഡ്. ചരിതം

          ബി. എഡ്. ചരിതം  ഓട്ടൻതുള്ളലിൽ പലതും പറയും അത് കേട്ടാരും കോപിക്കരുതേ. ടീച്ചർമാരെ സാറുമ്മാരെ നിങ്ങളാരും കോപിക്കരുതേ. സി.ഇ. മാർക്ക് കുറച്ചീടല്ലേ പാവം പിള്ളേർ ജീവിച്ചോട്ടെ.  ബി. എ.കഴിഞ്ഞു എം. എ.കഴിഞ്ഞു ബി. എഡിന് ചേർന്നും പോയി. ആദ്യദിവസം കോളേജെത്തി ചുറ്റിലും പലപല പിള്ളേരെത്തി ടി. സി.ഉണ്ടോ സി. സി. ഉണ്ടോ സാറുമ്മാര് ചോയ്ച്ചു തുടങ്ങി.  ടി. സി. ഇല്ല സി. സി. ഇല്ല എം. എ. പോലും കഴിഞ്ഞിട്ടില്ല.  ബി. എഡേ ജയ  ബി. എഡേ ജയ(2)  പത്തിന് ടി. സി. കൊടുത്തീടേണം  ഇപ്പോൾ പോയി ക്ലാസ്സിലിരുന്നോ.  പത്തിന് ടി.സി. കിട്ടീലെങ്കിൽ  ഒരു വർഷം അത് പിന്നേം പോകും. ബി. എഡേ ജയ ബി. എഡേ ജയ(2) കൊച്ചുമോൾ എന്നൊരു വിളിയും കേട്ട് കുട്ടികളെല്ലാം ഫ്ലാറ്റായി  ഇനിയൊരു കോളേജ് വേണ്ടേ വേണ്ട. എം.ടി. ടി.സി. മതിയേ മതിയേ  നല്ലൊരു അധ്യാപകനായീടാൻ  എം.ടി. ടി. സിയിൽ  എത്തി നമ്മൾ.  മികവുറ്റധ്യാപകരാണിവിടെ നമ്മളുമപ്പോൾ നല്ലവരാകും.  മറ്റൊരു കോളേജ് എന്തിനു വേറെ എം. ടി. ടി. സി മതിയേ മതിയേ. ബി. എഡേ ജയ ബി. എഡേ ജയ(2)  ആദ്യദിവസം കോളേജെത്തി പതിയെ ...

വിദ്യാർത്ഥി രോദനം.....

ക്ലാസിനുള്ളിൽ ഓടിയെത്തി പേപ്പർ നൽകും മാമൻ മൂന്നായാൽ ഓടിയെത്തി ഇറക്കി വിടും മാമൻ ഗേറ്റിനുള്ളിൽ നിന്നാലും കാന്റീനുള്ളിൽ നിന്നാലും ഓടിയെത്തി ഇറക്കിവിട്ട് ഗേറ്റടയ്ക്കും മാമൻ ലൂക്കോസ് മാമൻ ഞങ്ങടെ ലൂക്കോസ് മാമൻ ക്ലാസ്സിനിടെ ഓടിയെത്തി പേപ്പർ നൽകുമ്പോൾ ഞങ്ങൾ പിള്ളേരുടെ കിളിയെല്ലാം പറന്നുപോകുമല്ലോ. പറന്നു പോകുന്ന കിളിയെ നോക്കി മാമൻ പറയും  ഒന്ന് ഓടി പോ കിളിയെ ഗേറ്റടയ്ക്കണം ഒന്നു ചാടി പോ കിളിയെ ഗേറ്റടയ്ക്കണം  എന്തിനിത്ര വെപ്രാളം കാട്ടണ് മാമ ഞങ്ങൾ പിള്ളേര് പാവങ്ങളല്ലേ മാമാ... പാറശാലയിൽ വീടായത് ഞങ്ങടെ തെറ്റാണോ കുറച്ച് നേരം കൂടി ഞങ്ങൾക്കനുവദിക്കില്ലേ ബാംഗ്ലൂർ വീടാകാത്തത് ഞങ്ങടെ ഭാഗ്യം അല്ലേൽ ഉച്ചയ്ക്കേ മാമൻ ഗേറ്റടച്ചേനെ ആരോട് പറയും ഞങ്ങൾ ഈ വിഷമങ്ങൾ ആരെങ്കിലും ഒന്ന് കണ്ണ് തുറക്കൂ ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ നിങ്ങൾ ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ 

പുതുമ

ഇമേജ്
ഓരോ ക്ലാസും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. ജോജു സാർ ഇന്ന്  ഞങ്ങളെ  4 ഗ്രൂപ്പുകളാക്കി തിരിച്ചു.2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ സാധ്യതയും,2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ പ്രശ്നങ്ങളുമായിരുന്നു ചർച്ചയ്ക്ക് ലഭിച്ചത്.10 മിനിറ്റ് സമയത്തിനുള്ളിൽ ചർച്ച ചെയ്യുകയും ചർച്ചയുടെ റിപ്പോർട്ട്‌ 4 ഗ്രൂപ്പിലെയും റിപ്പോർട്ടർമാർ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ഗ്രൂപ്പിലെ റിപ്പോർട്ടർ ഞാനായിരുന്നു. മികച്ച രീതിയിൽ എനിക്ക് റിപ്പോർട്ട്‌ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇത്തരം പഠനരീതികളിലൂടെ കുട്ടികളുടെ സഭാകമ്പം മാറ്റാൻ ഒരുപാട് കഴിയുന്നുണ്ട്. ഇങ്ങനെയൊരു അവസരം ഞങ്ങൾക്ക് നൽകിയ M. T. T. C. യ്ക്കും ജോജു സാറിനും ഒത്തിരി നന്ദി 

എൻ. സി. സി. ഓർമ്മകൾ 😍

ഇമേജ്
ഗ്രേസ് മാർക്ക് കിട്ടി എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ എൻ. സി. സി. യ്ക്ക് ചേരുന്നത്. ഞാനെന്ന ചിന്തയിൽ നിന്നും നമ്മൾ എന്ന ചിന്തയിലേക്ക് എന്നെ ഉയർത്തിയത്. എൻ. സി. സി. യാണ്. ആത്മവിശ്വാസം ലഭിക്കാനും, മറ്റുള്ളവരിലേക്ക് സഹായമെത്തിക്കാനും എനിക്കിതിലൂടെ സാധിച്ചു. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ പൊക്കമില്ലാത്തതിന്റെ പേരിൽ എനിക്ക് എൻ. സി. സി. യിൽ ചേരാൻ സാധിച്ചില്ല. എന്നാലും ഒരു കേഡറ്റാകാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.      ഇന്ന് ക്ലാസ്സിനിടയിൽ മായ ടീച്ചർ ഞങ്ങൾ എൻ. സി. സി. കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു.

കഴിവിന്റെ കച്ചവടം ❤️

ഇമേജ്
ഒക്ടോബർ 25,26,28 തീയതികളിൽ ടാലന്റ് ഹണ്ട് ഡേയാണ്. മലയാളവിഭാഗത്തിന്റേത് 25 നാണ്. ഞങ്ങളുടെ ഡാൻസ്,ഓട്ടൻ തുള്ളൽ, ഫാഷൻ ഷോ,അഞ്ജനയുടെ പാട്ട്, ഇ മാഗസിൻ, ചിത്രപ്രകാശനം അങ്ങനെ പലതും ആസൂത്രണം ചെയ്തു കഴിഞ്ഞു. എന്താകുമെന്ന് ദൈവത്തിന് മാത്രം അറിയാം. പരിപാടിയിൽ പങ്കെടുക്കാൻ ജോജു സാറിനെ ക്ഷണിക്കാൻ പോയപ്പോൾ സാർ പ്രാർത്ഥിക്കാമെന്ന് പറഞ്ഞു.അത് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.... 25 ന് വേണ്ടി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ് ❤️

മഴതൻ സംഗീതം

ഇമേജ്
മായ ടീച്ചറുടെ ക്ലാസിൽ കയറാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ടീച്ചർ പഠിപ്പിക്കുന്ന ശൈലിയാണ് എന്നെ ഒരുപാട് ആകർഷിച്ചത്. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ടീച്ചർ ക്ലാസ് സമയം വിനിയോഗിക്കാറുണ്ട്. മഴ കോരിച്ചൊരിയുന്ന ആ ദിവസത്തെ ക്ലാസ്  എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.രാധിക അന്ന് " മഴയേ തൂമഴയേ"പാട്ട് ഞങ്ങൾക്ക് വേണ്ടി പാടി.ശേഷം ഞങ്ങൾ എല്ലാവരും ഒരുമിച്ച് "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി " എന്ന പാട്ട് പാടി. മഴയുടെ കൂടെ ആ പാട്ട് കൂടി ചേർന്നപ്പോൾ വല്ലാത്ത ഒരു അനുഭവമാണ് ഞങ്ങൾക്ക് കിട്ടിയത്.