പോസ്റ്റുകള്‍

വിമർശനാത്മക ബോധനശാസ്ത്രം

ഇമേജ്
കുറച്ച് നാളത്തെ കഷ്ടപ്പാടിന്   ഇന്ന് തിരശീല വീണു. ഇഷ്ടവിഷയം സെമിനാറെടുക്കാൻ കിട്ടിയപ്പോൾ വലിയ ആവേശമായിരുന്നു.ലൈബ്രറിയിൽ കയറിയിറങ്ങി പുസ്തകങ്ങൾ എടുത്തു.പിന്നെ ഉറങ്ങാത്ത ദിവസങ്ങൾ ആയിരുന്നു. എല്ലാം ക്രോഡീകരിച്ച് പി. പി. ടി. ആക്കിയപ്പോൾ 56 സ്ലൈഡ്. ഒന്ന് പോലും കുറയ്ക്കാൻ മനസ്സനുവദിച്ചില്ല. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന സെമിനാർ അവതരണം, തൊണ്ട വേദന, ഉള്ളിലെവിടെയോ ഒരു അധ്യാപിക ഉണർന്നെണീറ്റത് പോലെ.പൗലോ ഫ്രെയറിനും നഥാനിയേൻ സാറിനും നന്ദി 🥰                      ഒന്നാം ദിവസം                      രണ്ടാം ദിവസം

പച്ചപ്പിന്റെ രാജകുമാരി 🥰

ഇമേജ്
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു. ഞങ്ങളിന്ന് ചെടി നട്ടു, ഇനിയെന്നും അതിനെ പരിപാലിക്കണം. ജോജു സാർ പൈനാപ്പിൾ വിളവെടുത്തെങ്കിലും എനിക്ക് കഴിക്കാൻ സാധിച്ചില്ല. ഞങ്ങൾ 50 പേരും, സാറുമാരും, മായ ടീച്ചറും എല്ലാവരും കൂടി അവിടെ ഉണ്ടായിരുന്ന ചെറിയ തടി കഷ്ണമൊക്കെ മാറ്റിയിട്ടു. ശേഷം എല്ലാവരും ഡ്രിങ്ക്സ് കുടിച്ച് ക്ഷീണമൊക്കെ മാറ്റി 😍    എല്ലാവരും ഒരു ചെടി നട്ടപ്പോൾ ഞാൻ മൂന്നെണ്ണം നട്ടു 🤣

മാധ്യമങ്ങൾ 28/11/2022

ഇമേജ്
ഇന്ന് ജോജു സാർ ഞങ്ങളിൽ 7 പേരെ " മാധ്യമങ്ങൾ  " എന്ന വിഷയവുമായ് ബന്ധപ്പെട്ട് ചർച്ച നടത്താൻ ക്ഷണിച്ചു. ആസൂത്രണമൊന്നും ഇല്ലാതെ ഞങ്ങൾ 7 പേർക്കും നന്നായ് സംസാരിക്കാൻ കഴിഞ്ഞു. സാർ അടുത്തുള്ളപ്പോൾ വല്ലാത്ത ധൈര്യമാണ്. ഒരുപാട് നന്ദിയുണ്ട് സാർ ഞങ്ങളെ ഞങ്ങളായ് അംഗീകരിക്കുന്നതിൽ

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

ഇമേജ്
         ബ്ലോഗുകൾ കൂട്ടത്തോടെ        വിദ്യാർത്ഥികൾ ആശങ്കയിൽ                           സ്വന്തം ലേഖകൻ നാലാഞ്ചിറ: ബി. എഡ്. വരാന്തകളിൽ പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്ന പുതിയ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.ബ്ലോഗ് എന്ന ഓമന പേരിലറിയപ്പെടുന്ന ഈ അസുഖം ബിരുദധാരികളെയാണ് കൂടുതലായ് ആക്രമിക്കുന്നത്. അഡ്മിഷന് ശേഷം ചെറിയ തോതിൽ ലക്ഷണം കാട്ടി തുടങ്ങുകയും 2ആഴ്ചകൾക്ക് ശേഷം എല്ലാവിധ രോഗലക്ഷണങ്ങളോടും കൂടി ലിങ്കിന്റെ രൂപത്തിൽ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നതും ഇവയെ മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. രോഗബാധിതരിൽ നിന്നും വൈറസ് പൂർണമായും വിട്ടുമാറാൻ രണ്ട് വർഷത്തോളമെടുക്കുമെന്ന് അദ്ധ്യാപക സംഘം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.  ബി. എഡ്. നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകണമെന്ന അനുഭവസ്ഥരുടെ നിർദ്ദേശം കാറ്റിൽ പറത്തിയതാണ് ദുരന്ത തീവ്രത വർദ്ധിപ്പിച്ചത്‌. അസുഖബാധിതർ വിശ്രമിക്കണമെന്ന ആവശ്യവുമായ് ഒരു കൂട്ടം വിദ്യാർത്ഥികൾ  നാളെ സെക്രട്ടറിയേറ്റിന് ...

പുലിക്കാട്ടിൽ കിങ്ങിണി

ഇമേജ്
ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ ലഭിച്ചു. പുലിക്കാട്ടിൽ കിങ്ങിണി. മോളെന്നും പറഞ്ഞു നോക്കിയതാണ് പിന്നെ നമ്മടെ സാന്ദ്ര ടീച്ചറാ പറഞ്ഞത് കിങ്ങിണിയല്ല കിണുങ്ങനാണെന്ന്. 😂😂അത് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. എനിക്ക് പെൺകുട്ടികളോടാ ലേശം സ്നേഹം കൂടുതൽ 😁ആ പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും പൂച്ചയ്ക്കൊരു ഊണ് പദ്ധതിയുടെ ഭാഗമായ് കിണുങ്ങനിപ്പോൾ നിറയെ ഭക്ഷണം കിട്ടുന്നുണ്ട്

ഞങ്ങളുടെ സാർ

ഇമേജ്
ഞങ്ങളുടെ എല്ലാ മണ്ടത്തരങ്ങൾക്കും കൂട്ട് നിൽക്കുന്ന ഒരു സൂപ്പർ അധ്യാപകനാണ് നഥാനിയേൻ സാർ. അതുകൊണ്ട് തന്നെ ഓപ്ഷണൽ ക്ലാസിലിരിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാർ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.വളരെ ക്ഷമയോടെ, ലളിതമായ ഉദാഹരണങ്ങളിലൂടെ സാർ ഞങ്ങളിലെ അധ്യാപകരെ ഉണർത്താറുണ്ട്. വിമർശിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. സാറെനിക്ക് സെമിനാറെടുക്കാൻ തന്നതും " വിമർശനാത്മക ബോധനശാസ്ത്രം " ആയിരുന്നു. ഇത്രയധികം കുട്ടികളെ മനസ്സിലാക്കുന്ന ഒരു അധ്യാപകനെ കിട്ടിയതിൽ ഞങ്ങൾക്കൊരുപാട് സന്തോഷമുണ്ട് 😍

convocation ceremony 18.11.2022

ഇമേജ്
ഇന്ന് സൂപ്പർ സീനിയേഴ്സിന്റെ convocation ceremony ആയിരുന്നു.സീനിയേഴ്സ് പരീക്ഷയുടെ തയ്യാറെടുപ്പിലായതുകൊണ്ട് ഞങ്ങൾ ജൂനിയേഴ്സ് അൻപത് പേരും ഒരു കുടുംബം പോലെ നിന്നാണ് പ്രോഗ്രാം ഗംഭീരമാക്കിയത്. പല കൂട്ടുകാരും രാത്രി 7 മണി വരെ നിന്ന്  തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.ഞങ്ങളുടെ കൂട്ടായ പ്രവർത്തനമികവിനെ പ്രിൻസിപ്പലും, ജോജു സാറും, ദീപ്തി ടീച്ചറും അഭിനന്ദിച്ചു. അതിന്റെ കൂടെ ഉച്ചഭക്ഷണം കൂടിയായപ്പോൾ പരിപാടി കളറായി. മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്, ക്യാഷ് പ്രൈസ് എന്നിവ നൽകി കോളേജ് ആദരിച്ചു. ഇവിടെ പഠിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നിയ നിമിഷമാണത്.               കോട്ടണിഞ്ഞു നിന്ന സൂപ്പർ സീനിയേഴ്സിലൂടെ ഞങ്ങൾ ഭാവിയിലെ ഞങ്ങളെ സ്വപ്നം കണ്ടു. പലപ്പോഴും convocation ceremony എം. ബി. ബി. എസ്. കൂട്ടുകാരുടെ സ്റ്റാറ്റസുകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും  അതിനെപ്പറ്റി കൂടുതൽ അറിഞ്ഞിരുന്നില്ല. എന്നാലിന്ന് അതിനും അവസരം ലഭിച്ചു. ഞങ്ങൾ ഭാഗ്യമുള്ള ബാച്ചാണ് 🥰🥰.          മുൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജയകുമാർ സാറാണ് വിശിഷ്ട അതിഥി...