പോസ്റ്റുകള്‍

Christmas celebration

ഇമേജ്
ഇത്രയും മികച്ച രീതിയിൽ ഞാനിതുവരെ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല നന്ദി തിയോ 😘😘..... പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും മാത്രമല്ല ക്രിസ്മസ് ആഘോഷിക്കേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി.... ഡാൻസും, പാട്ടും,ക്രിസ്മസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുത്തും ഞങ്ങൾ ഇന്ന് തിമിർത്തു ഈ ദിവസം ഞാനൊരിക്കലും മറക്കില്ല 

വിക്കി

ഇമേജ്
മാർഇവാനിയോസിന്റെ മുന്നിൽ വെച്ചാണ് ഞങ്ങൾ അവളെ കണ്ടത്. ചുമന്ന ബെൽറ്റൊക്കെയിട്ട് സുന്ദരിയായി കാറിന്റെ പുറത്ത് ഇരിക്കുവാണ്. അവളെ കണ്ടതും ഞങ്ങൾ ചാടി വീണു. ഉടമസ്ഥൻ അങ്കിൾ ഞങ്ങൾക്ക് അവളെ എടുക്കാൻ തന്നു.  😍😍😍നല്ലൊരു ദിവസം നൽകിയ വിക്കി മോൾക്ക്‌ ഒരുപാട് നന്ദി         ഈശ്വരാ രണ്ടും പിശകാണല്ലോ 😂                      സോപ്പിടൽ                     സോപ്പ് ഫലിച്ചു 

ആഗ്രഹങ്ങൾ മാറിമറിയുമ്പോൾ

ഇമേജ്
കോളേജ് അധ്യാപികയാകണം അതാകുമ്പോൾ വല്യ പണിയൊന്നുമില്ല കൈ നിറയെ കാശ് കിട്ടും സുഖജീവിതം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം എടുക്കുന്നത് കൊണ്ട് തത്കാലം ഒരു ബി. എഡ്. എടുത്തുവെയ്ക്കാം. എന്ന ചിന്തയോടെയാണ് ഞാനിവിടെ വന്നത്. കുഞ്ഞുകുട്ടികളെ പഠിപ്പിക്കാൻ വല്യ പാടായതാണ് എന്റെ ഈ ആഗ്രഹത്തിനു പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ ഡിസംബർ 12 മുതലുള്ള ഇൻഡക്ഷൻ പ്രോഗ്രാം എന്റെ ആഗ്രഹത്തെ മാറ്റിമറിക്കുകയാണ്. കോളേജ് അധ്യാപിക എന്ന മോഹം പതിയെ പതിയെ ഇല്ലാതാകുന്നത് പോലെ. അവരുടെ കളിയും ചിരിയും നിഷ്കളങ്കതയും എന്നെ കോളേജ് അദ്ധ്യാപികയാകാൻ അനുവദിക്കാത്തത് പോലെ........... എനിക്ക് വല്യ പിള്ളേരെ പഠിപ്പിക്കണ്ടേ...... എനിക്ക് കുഞ്ഞു പിള്ളേരുടെ ടീച്ചറായാൽ മതിയേ..... എന്നാരോ പ്രചോദിപ്പിക്കുന്നത് പോലെ...

രണ്ടാമൂഴം..........

ഇമേജ്
വികൃതിയ്ക്ക്  മുന്നിൽ വിരണ്ട്  നടക്കുമ്പോൾ ചിരിക്കാതിരിക്കാൻ ഞാനേറെ നോക്കി... മിണ്ടാതിരിയെന്നുറക്കെ പറയുവാൻ ചുണ്ടിനുമുത്സാഹമില്ലെന്നായി... ഹൃഷികേശും കാർത്തിക്കും നെബുവും ചേർന്നൊരു കൂട്ടരെന്നെ കവർന്നിരുന്നു.. ടീച്ചറെ എന്നൊരാവിളിയിൽ.... ഞാനെന്ന ഭാവമുലഞ്ഞിരുന്നു... എന്തിനെന്നറിയില്ല പിന്നെയും ഞാൻ ചെറുകുട്ടിയായ് മാറിയാ ക്ലാസ്മുറിയിൽ.. പിച്ചി, നുള്ളി, മാന്തി പരാതികൾ ചുറ്റിലും പിച്ചവെച്ചോടിടുമ്പോൾ... ഞാനെന്റെ മക്കളെ ചേർത്ത് പിടി - ച്ചിട്ടൊരാനന്ദ നൃത്തമൊന്നാടിടുമ്പോൾ പെട്ടെന്ന് കേൾക്കുന്നു ചുറ്റിൽ നിന്നും  പോക പുറത്തേയ്ക്ക് വേഗമിപ്പോൾ...  ശരിയെന്ന് പിൻതാങ്ങി നിന്നൊരാ പല്ലിയെ  പതിയെ ഞാൻ തോണ്ടി പുറത്തെറിഞ്ഞു. മേശ വിരിപ്പിന്മേൽ ശക്തിയായ്‌ ചുംബിച്ച് ഞാനെന്റെ മക്കളെ എത്തിനോക്കി.... മന്നിൽ ഞാൻ മാഞ്ഞാലുമാ- നയനങ്ങളിൽ ജീവിച്ചിരിക്കു- മെന്നോതിയ പോൽ..........

ആ ടീച്ചർ വിളിയിൽ ഞാൻ ഞാനല്ലാതായി.......

ഇമേജ്
ഇന്നത്തെ ദിവസം ഞാനൊരിക്കലും മറക്കില്ല. ഇന്ന് സർവോദയ സ്കൂളിൽ ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നു. ഷാഫിന, ആദർശ്, ജെയ്സൺ, കൃഷ്ണകുമാർ, ആതിര, ശ്രുതി, ദീപ, മഞ്ജിമ, നീരജ്, പിന്നെ ഞാനുമായിരുന്നു അവിടുത്തെ അദ്ധ്യാപക സംഘത്തിൽ ഉണ്ടായിരുന്നത്. വന്ന ശേഷം കുറെ നേരം വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് പെട്ടന്ന് ഒരു ടീച്ചർ കടന്നു വന്ന് 5 I ഡിവിഷനിലേക്ക് ഇൻവിജിലേറ്ററായിട്ട് ഒരാളെ വിളിച്ചത്. കുറച്ച് പേടിയോടെ ആണെങ്കിലും ഞാൻ പോയി.32 കുട്ടികൾ ആയിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. അവർക്കിന്ന് മാത്‍സ് പരീക്ഷയായിരുന്നു. എന്റെ കണ്ണുവെട്ടിക്കാനും സംശയങ്ങൾ ചോദിക്കാനുമെല്ലാം അവർ കാണിച്ച വെപ്രാളം എന്നെ പഴയ ഒരു കുട്ടിയാക്കി മാറ്റി. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ അവരിലെ ഭാവവ്യത്യാസവും ചിരിയും എന്നെ മറ്റൊരാളാക്കി മാറ്റി. ആദ്യമായി എന്നെ ഒരു കുട്ടി ടീച്ചറേ എന്ന് വിളിച്ചപ്പോൾ അടിവയറ്റിൽ മഞ്ഞുവീണത്‌ പോലെയൊരു സുഖമായിരുന്നു. ഒലിവിയ സൂസൻ ഷിനോ എന്നായിരുന്നു ആ സുന്ദരി മോളുടെ പേര്. അരമണിക്കൂർ അനുവദിച്ചിരുന്നെങ്കിലും അവിടെ ഉണ്ടായിരുന്ന ആനി ടീച്ചർ ചായ കുടിച്ച ശേഷം വേഗം വന്നതിനാൽ 20 മിനിറ്റ് മാത്രമേ അവരോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞോളൂ. 10.30 മുതൽ 10.50 ...

സപ്ത തിയോന്യൂസ്‌

ഇമേജ്
മലയാളം അസോസിയേഷൻ സപ്തയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 7 ബുധനാഴ്ച തിയോന്യൂസ്‌ ആരംഭിച്ചു. കോളേജിലെ വാർത്തകൾ, പഠനസംബന്ധമായ അറിയിപ്പുകൾ എന്നിവ യഥാസമയം കുട്ടികളിൽ എത്തിക്കുകയാണ് സപ്ത തിയോന്യൂസിന്റെ ലക്ഷ്യം. ഒരാഴ്ചത്തെ ക്യാമ്പസ്‌ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും സപ്ത തിയോന്യൂസ്‌ നിങ്ങൾക്ക് മുന്നിലെത്തും. വാർത്തകൾ അറിയാൻ സപ്ത തിയോ ന്യൂസ്‌ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Human Rights Day December 10

ഇമേജ്
അവകാശങ്ങളെ പറ്റി ബോധവാന്മാരാക്കാൻ  മറ്റൊരു മനുഷ്യാവകാശദിനം കൂടി........ശനിയാഴ്ച ദിവസം ആയിരുന്നു ഇത്തവണത്തെ മനുഷ്യാവകാശ ദിനം. എന്നാൽ ഡിസംബർ 9 ന് ക്ലാസിൽ അതിനെ പറ്റി ചർച്ച സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ആതിരയാണ് അതിന് നേതൃത്വം നൽകിയത്. സോഷ്യൽ സയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും നടത്തി.