പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Day 12 ജൂൺ 28

ഇമേജ്
രാവിലെ 8 ഡിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു. കുട്ടികൾക്ക് സന്ധി പറഞ്ഞു കൊടുക്കാനാണ് സമയം വിനിയോഗിച്ചത്. ശേഷം രണ്ടാമത്തെ പീരിയഡ് 8 ജിയിൽ ക്ലാസ് ഉണ്ടായിരുന്നു. ആ വാഴവെട്ടിന്റെ തുടർച്ചയാണ് ഇന്ന് പരിചയപ്പെടുത്തിയത്. കുട്ടികൾക്ക് കൃഷിയറിവുകൾ പറഞ്ഞു കൊടുക്കാനും എഴുത്തുകാരനെ പരിചയപ്പെടുത്താനും കഴിഞ്ഞു. സാർ ഇന്ന് ഒബ്സെർവേഷന് വന്നായിരുന്നു. പരിഭ്രമിക്കാതെ ആത്മവിശ്വാസത്തോടെ ക്ലാസ് എടുക്കാൻ കഴിഞ്ഞ ദിവസമായിരുന്നു ഇന്ന്.

Day 11 ജൂൺ 27

ഇമേജ്
ഇന്ന് രാവിലെ 8 എ വണിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു. കുട്ടികൾക്കിന്ന് സാന്ദ്ര സൗഹൃദം ടെസ്റ്റ്‌ പേപ്പർ ഉള്ളതിനാൽ അവർക്ക് സാന്ദ്ര സൗഹൃദത്തെ കുറിച്ചും പ്രാസത്തെ കുറിച്ചും നതോന്നതാ വൃത്തത്തെ കുറിച്ചും ക്ലാസ്സെടുത്ത്‌ നൽകി. നാലാമത്തെ പീരിയഡ് ആയിരുന്നു 8 ജി യിൽ കിട്ടിയത്. ആ വാഴവെട്ട് എന്ന പാഠഭാഗം പരിചയപ്പെടുത്താനാണ് ഇന്നത്തെ സമയം വിനിയോഗിച്ചത്. പൊൻകുന്നം വർക്കിയുടെ മോഡൽ ചെറുകഥയുടെ പശ്ചാത്തലം, ശബ്ദിക്കുന്ന കലപ്പ എന്നിവയുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം ആ വാഴവെട്ടിനെ കുറിച്ച് കുട്ടികൾക്ക് സാമാന്യ ധാരണ നൽകിയാണ് ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചത്.

Day 10 ജൂൺ 26

ഇമേജ്
ഇന്ന് 6 കെയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു. കുട്ടികൾ മിഠായി നൽകിയാണ് എന്നെ മടക്കി അയച്ചത്.8 ജിയിൽ ഇന്ന് നാലാമത്തെ പീരിയഡാണ് പഠിപ്പിക്കാൻ ലഭിച്ചത്. പുതുവർഷം എന്ന പാഠത്തിന്റെ നോട്ട് കൊടുക്കാനും കുട്ടികളുടെ നോട്ട് പരിശോധിച്ച് തിരുത്താനും കഴിഞ്ഞു. വൈകുന്നേരം നല്ല മഴ ആയതുകൊണ്ട് നനഞ്ഞു കുളിച്ചാണ് വീടെത്തിയത്.

Day 9 ജൂൺ 25

ഇമേജ്
ഇന്ന് ആറാമത്തെ പീരിയഡാണ് 8 ജിയിൽ പഠിപ്പിക്കാൻ ലഭിച്ചത്. പുതുവർഷമാണ് പഠിപ്പിച്ചത്. റെജി ടീച്ചർ ഇന്ന് ലീവ് ആയതുകൊണ്ട് 8 എച്ചിൽ 2 പീരിയഡ് സന്ധി പഠിപ്പിച്ചു. വ്യാകരണത്തെ കുട്ടികൾ വളരെ രസകരമായാണ് സമീപിച്ചത്. ഉച്ചയ്ക്ക് ശേഷം നല്ല മഴ ആയിരുന്നു.ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു കുഞ്ഞുങ്ങൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്.8 എച്ചിലെ കുട്ടികൾ പോകാൻ നേരം റിവ്യൂ എഴുതി തന്നു.

Day 8 ജൂൺ 24

ഇമേജ്
ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനാൽ ഞങ്ങളുടെ സീറ്റ് മിനി ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇന്ന് രണ്ടാമത്തെ പീരിയഡും ആറാമത്തെ പീരിയഡുമാണ് പഠിപ്പിക്കാൻ ലഭിച്ചത്. പുതുവർഷം എന്ന വിജയലക്ഷ്മിയുടെ കവിത പഠിപ്പിക്കാനും കവിതയുടെ കേന്ദ്ര ആശയം പറഞ്ഞു കൊടുക്കാനുമാണ് ഇന്നത്തെ ക്ലാസ് വിനിയോഗിച്ചത്. ഉച്ചയ്ക്ക് കിച്ചൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാൻ സാധിച്ചു.ഉച്ച മുതൽ നല്ല മഴ ആയിരുന്നു.വൈകുന്നേരം സബ്സ്റ്റിട്യൂഷൻ ലഭിക്കുകയും ചെയ്തു. പാഠാസൂത്രണം ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ പഠിപ്പിക്കാൻ കഴിയുന്നുണ്ട് 

Day 7 ജൂൺ 21

ഇമേജ്
ഇന്ന് യോഗാദിനം, സംഗീതദിനം എന്നിവയുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ആയിരുന്നു.രണ്ടാമത്തെ പീരിയഡാണ് ഇന്ന് 8 ജിയിൽ ക്ലാസ്സുണ്ടായിരുന്നത്.  സന്ധിയാണ് കുട്ടികളെ പഠിപ്പിച്ചത്. അക്ഷരം, വർണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുക്കാനും അവരുടെ സംശയങ്ങൾ പരിഹരിക്കാനും കഴിഞ്ഞു.ആൻസി ടീച്ചർ ഇന്ന് ക്ലാസ് നിരീക്ഷിക്കാൻ വന്നിരുന്നു. ടീച്ചറുള്ള പേടിയില്ലാതെയാണ് ഞാനിന്ന് ക്ലാസ്സെടുത്തത്. ഉച്ചയ്ക്ക് നൂൺ ഡ്യൂട്ടിയാണ് ലഭിച്ചത്. തികച്ചും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നത്തേത്.

Day 6 ജൂൺ 20

ഇമേജ്
രാവിലെ നല്ല മഴ ആയതുകൊണ്ട് രാവിലത്തെ ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞില്ല.  നാലാമത്തെ പീരിയഡാണ് 8 ജിയിൽ പഠിപ്പിക്കാൻ കിട്ടിയത്. ഇന്നത്തോടെ വഴിയാത്ര പഠിപ്പിച്ചു കഴിയും.വഴിയാത്രയുടെ ആശയം ആവർത്തിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തശേഷം മൂന്ന് കാലഘട്ടങ്ങളിലെ യാത്രകളെയും അവയുടെ സവിശേഷതകളും വ്യക്തമാക്കുന്ന സ്റ്റിൽ മോഡൽ കാണിച്ചു കൊടുത്തു.              കാൽനടയാത്ര                    തോണി യാത്ര                    തീവണ്ടി യാത്ര  കുട്ടികൾ ഗ്രൂപ്പായി സ്റ്റിൽ മോഡൽ നിരീക്ഷിക്കുകയും പഠിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. സബ്സ്റ്റിട്യൂഷൻ കിട്ടിയപ്പോൾ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടുകൾ കൊടുത്തു.ഉച്ചയ്ക്ക് വായനാദിനവുമായി ബന്ധപ്പെട്ട് വായനാ മത്സരം സംഘടിപ്പിച്ചിരുന്നു.  10 മണിക്ക് കിച്ചൻ   ഡ്യൂട്ടി ഉണ്ടായിരുന്നു.കുട്ടികളുടെ നോട്ട് പരിശോധിച്ച് തെറ്റുകൾ തിരുത്തി കൊടുത്തു. ...

Day 5 ജൂൺ 19

ഇമേജ്
വായനാ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ച വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി ഉണ്ടായിരുന്നു. സിനിമാ താരം സുരേഷ് ഗോപിയാണ് ഉത്ഘാടനം നിർവഹിച്ചത്.  കുട്ടികൾ സാഹിത്യകാരന്മാരുടെ വേഷം കെട്ടുകയും, ഡി. സി. ബുക്സിന്റെ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ലഭിച്ച ആറാമത്തെ പീരിയഡിൽ അമ്മമ്മയിലെ ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടെ എഴുതി കൊടുക്കുകയും. കുട്ടികൾ കൃത്യമായി നോട്ട് എഴുതുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. കുട്ടികളുടെ അക്ഷരത്തെറ്റുകൾ തിരുത്തി നൽകുകയും ചെയ്തു.

ജൂൺ 18 Day 4

ഇമേജ്
പണി വന്നതാ.... 🥹                കിച്ചൻ ഡ്യൂട്ടി  സ്റ്റിൽ മോഡൽ  ഇന്ന് 8 ജിയിൽ നാലാമത്തെ പീരിയഡ് സബ്സ്റ്റിട്യൂഷൻ ലഭിച്ചു. ഉപമയാണ് പഠിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള ആറാമത്തെ പീരിയഡ് വഴിയാത്ര എന്ന പുതിയ പാഠം പഠിപ്പിച്ചു. വഴിയാത്ര 3 കാലഘട്ടങ്ങളിലെയും യാത്രാരീതികളെ പരിചയപ്പെടുത്തുന്ന മോഡൽ ഉപയോഗിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്.  സംശയങ്ങൾ ചോദിക്കുകയും മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ഇന്ന് എനിക്കും ജാനെറ്റിനും ജീനയ്ക്കും കിച്ചൻ ഡ്യൂട്ടിയാണ് ലഭിച്ചത്. നാളെ വായനാദിനാചരണം ഉത്ഘാടനം ചെയ്യുന്നത് സുരേഷ് ഗോപി സാറാണ്. അതിനാൽ വൈകുന്നേരം ഞങ്ങൾക്ക് ഡെക്കറേഷൻ ജോലി ഉണ്ടായിരുന്നു.

ജൂൺ 14 day 3

ഇമേജ്
ഇന്ന് രണ്ടാമത്തെ പീരീഡാണ് 8 ജിയിൽ പഠിപ്പിക്കാൻ കിട്ടിയത്. അമ്മമ്മ എന്ന പാഠം പഠിപ്പിച്ചു കുട്ടികൾക്ക് ചോദ്യോത്തരങ്ങൾ പറഞ്ഞു കൊടുത്തു. ഉച്ചയ്ക്ക് ശേഷം 9 ബി യിൽ ക്ലാസ് കിട്ടി. രസകരമായ കളികളിലൂടെ കുട്ടികളെ നിയന്ത്രിക്കാൻ കഴിഞ്ഞു. പണ്ട് ട്യൂഷൻ പഠിപ്പിച്ച കുട്ടിയെ ക്ലാസിൽ വെച്ചു കണ്ടു എന്റെ പേര് ഓർത്തുവെച്ചു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. നാളെയും ഞങ്ങൾക്ക് ഡ്യൂട്ടിയുണ്ട് പക്ഷെ പി. എസ്. സി. പരീക്ഷ ആയതിനാൽ എനിക്ക് നാളെ പോകാൻ കഴിയില്ല.

ജൂൺ 13

ഇമേജ്
8 ജിയിൽ ഇന്ന് നാലാമത്തെ പീരിയഡാണ് കിട്ടിയത്. അമ്മമ്മ എന്ന പാഠഭാഗത്തിന്റെ  ആശയമാണ് ഇന്ന് പഠിപ്പിച്ചത്.കുട്ടികൾ പോലും അറിയാതെ അവർക്ക് തൊട്ടടുത്ത് നടന്ന കഥപോലെ പാഠഭാഗത്തിന്റെ ആശയം പറഞ്ഞു കൊടുത്തു. ശേഷം  അമ്മമ്മയുടെ കഥ കാരിക്കേച്ചറിന്റെ രൂപത്തിൽ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും കുട്ടികളോട് കഥ ഊഹിക്കാൻ പറയുകയും ചെയ്തു.  ഞാൻ പറഞ്ഞ കഥയുമായി കാരിക്കേച്ചറിന് ഉണ്ടായിരുന്ന ബന്ധം വളരെ പെട്ടെന്ന് കുട്ടികൾ മനസ്സിലാക്കി. ശേഷം ചാർട്ടിൽ കാരിക്കേച്ചറുമായി ബന്ധപ്പെട്ട കഥ കണ്ടെത്തി ഒട്ടിക്കാൻ പറഞ്ഞു. കുട്ടികൾ വളരെ ആക്ടീവായാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്നോവേറ്റീവ് വർക്ക് ഫലം കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി. ശേഷം സ്വഭാവസവിശേഷതകൾ വ്യക്തമാക്കി കൊടുത്ത ശേഷം കുട്ടികളോട് അമ്മമ്മയെ കുറിച്ച് കഥാപാത്ര നിരൂപണം എഴുതാൻ പറഞ്ഞു. അതിനു ശേഷം 5 ഒ യിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു നല്ല ക്ലാസ്സായിരുന്നു. ഉച്ചയ്ക്ക് ശേഷം 7 സി സബ്സ്റ്റിട്യൂഷന് ലഭിച്ചു.സബ്സ്റ്റിട്യൂഷൻ ക്ലാസുകളെല്ലാം പ്രൊജക്റ്റുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായാണ് ഉപയോഗിച്ചത്. വൈകുന്നേരം ഡ്യൂട്ടി ഉണ്ടായിരുന്നു.

Internship 2024 june 12

ഇമേജ്
പട്ടം സെന്റ് മേരീസ് സ്കൂളിലെ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് ഇന്ന് ആരംഭിച്ചു. ഞങ്ങൾ 16 പേരും പ്രിൻസിപ്പലിനെ കണ്ടു സംസാരിച്ച ശേഷമാണ് ഓഡിറ്റോറിയത്തിലേക്ക് പോയത്. ഇന്ന് നാലാമത്തെ പീരീഡാണ് 8 ജി യിൽ പഠിപ്പിക്കാൻ ലഭിച്ചത്. അമ്മമ്മ എന്ന പാഠം മികച്ച രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞു. കുട്ടികൾ മികച്ച രീതിയിലാണ് ക്ലാസ്സിനോട് പ്രതികരിച്ചത്. ഉച്ച ഭക്ഷണം നമ്മൾ എല്ലാവരും ഒരുമിച്ചാണ് കഴിച്ചത്.8ജെ യിൽ ഉച്ചയ്ക്ക് ശേഷം സബ്സ്റ്റിട്യൂഷൻ ലഭിച്ചു. കുട്ടികളെ നിയന്ത്രിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. കുട്ടികൾ പോകാൻ നേരം എനിക്ക് റിവ്യൂ എഴുതി തന്നു. നല്ലൊരു ദിവസമായിരുന്നു ഇന്ന് 🥰.