പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പച്ചപ്പിന്റെ രാജകുമാരി 🥰

ഇമേജ്
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു. ഞങ്ങളിന്ന് ചെടി നട്ടു, ഇനിയെന്നും അതിനെ പരിപാലിക്കണം. ജോജു സാർ പൈനാപ്പിൾ വിളവെടുത്തെങ്കിലും എനിക്ക് കഴിക്കാൻ സാധിച്ചില്ല. ഞങ്ങൾ 50 പേരും, സാറുമാരും, മായ ടീച്ചറും എല്ലാവരും കൂടി അവിടെ ഉണ്ടായിരുന്ന ചെറിയ തടി കഷ്ണമൊക്കെ മാറ്റിയിട്ടു. ശേഷം എല്ലാവരും ഡ്രിങ്ക്സ് കുടിച്ച് ക്ഷീണമൊക്കെ മാറ്റി 😍    എല്ലാവരും ഒരു ചെടി നട്ടപ്പോൾ ഞാൻ മൂന്നെണ്ണം നട്ടു 🤣

മാധ്യമങ്ങൾ 28/11/2022

ഇമേജ്
ഇന്ന് ജോജു സാർ ഞങ്ങളിൽ 7 പേരെ " മാധ്യമങ്ങൾ  " എന്ന വിഷയവുമായ് ബന്ധപ്പെട്ട് ചർച്ച നടത്താൻ ക്ഷണിച്ചു. ആസൂത്രണമൊന്നും ഇല്ലാതെ ഞങ്ങൾ 7 പേർക്കും നന്നായ് സംസാരിക്കാൻ കഴിഞ്ഞു. സാർ അടുത്തുള്ളപ്പോൾ വല്ലാത്ത ധൈര്യമാണ്. ഒരുപാട് നന്ദിയുണ്ട് സാർ ഞങ്ങളെ ഞങ്ങളായ് അംഗീകരിക്കുന്നതിൽ

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

ഇമേജ്
         ബ്ലോഗുകൾ കൂട്ടത്തോടെ        വിദ്യാർത്ഥികൾ ആശങ്കയിൽ                           സ്വന്തം ലേഖകൻ നാലാഞ്ചിറ: ബി. എഡ്. വരാന്തകളിൽ പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്ന പുതിയ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.ബ്ലോഗ് എന്ന ഓമന പേരിലറിയപ്പെടുന്ന ഈ അസുഖം ബിരുദധാരികളെയാണ് കൂടുതലായ് ആക്രമിക്കുന്നത്. അഡ്മിഷന് ശേഷം ചെറിയ തോതിൽ ലക്ഷണം കാട്ടി തുടങ്ങുകയും 2ആഴ്ചകൾക്ക് ശേഷം എല്ലാവിധ രോഗലക്ഷണങ്ങളോടും കൂടി ലിങ്കിന്റെ രൂപത്തിൽ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നതും ഇവയെ മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. രോഗബാധിതരിൽ നിന്നും വൈറസ് പൂർണമായും വിട്ടുമാറാൻ രണ്ട് വർഷത്തോളമെടുക്കുമെന്ന് അദ്ധ്യാപക സംഘം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.  ബി. എഡ്. നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകണമെന്ന അനുഭവസ്ഥരുടെ നിർദ്ദേശം കാറ്റിൽ പറത്തിയതാണ് ദുരന്ത തീവ്രത വർദ്ധിപ്പിച്ചത്‌. അസുഖബാധിതർ വിശ്രമിക്കണമെന്ന ആവശ്യവുമായ് ഒരു കൂട്ടം വിദ്യാർത്ഥികൾ  നാളെ സെക്രട്ടറിയേറ്റിന് ...

പുലിക്കാട്ടിൽ കിങ്ങിണി

ഇമേജ്
ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ ലഭിച്ചു. പുലിക്കാട്ടിൽ കിങ്ങിണി. മോളെന്നും പറഞ്ഞു നോക്കിയതാണ് പിന്നെ നമ്മടെ സാന്ദ്ര ടീച്ചറാ പറഞ്ഞത് കിങ്ങിണിയല്ല കിണുങ്ങനാണെന്ന്. 😂😂അത് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. എനിക്ക് പെൺകുട്ടികളോടാ ലേശം സ്നേഹം കൂടുതൽ 😁ആ പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും പൂച്ചയ്ക്കൊരു ഊണ് പദ്ധതിയുടെ ഭാഗമായ് കിണുങ്ങനിപ്പോൾ നിറയെ ഭക്ഷണം കിട്ടുന്നുണ്ട്

ഞങ്ങളുടെ സാർ

ഇമേജ്
ഞങ്ങളുടെ എല്ലാ മണ്ടത്തരങ്ങൾക്കും കൂട്ട് നിൽക്കുന്ന ഒരു സൂപ്പർ അധ്യാപകനാണ് നഥാനിയേൻ സാർ. അതുകൊണ്ട് തന്നെ ഓപ്ഷണൽ ക്ലാസിലിരിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാർ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.വളരെ ക്ഷമയോടെ, ലളിതമായ ഉദാഹരണങ്ങളിലൂടെ സാർ ഞങ്ങളിലെ അധ്യാപകരെ ഉണർത്താറുണ്ട്. വിമർശിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്. സാറെനിക്ക് സെമിനാറെടുക്കാൻ തന്നതും " വിമർശനാത്മക ബോധനശാസ്ത്രം " ആയിരുന്നു. ഇത്രയധികം കുട്ടികളെ മനസ്സിലാക്കുന്ന ഒരു അധ്യാപകനെ കിട്ടിയതിൽ ഞങ്ങൾക്കൊരുപാട് സന്തോഷമുണ്ട് 😍

convocation ceremony 18.11.2022

ഇമേജ്
ഇന്ന് സൂപ്പർ സീനിയേഴ്സിന്റെ convocation ceremony ആയിരുന്നു.സീനിയേഴ്സ് പരീക്ഷയുടെ തയ്യാറെടുപ്പിലായതുകൊണ്ട് ഞങ്ങൾ ജൂനിയേഴ്സ് അൻപത് പേരും ഒരു കുടുംബം പോലെ നിന്നാണ് പ്രോഗ്രാം ഗംഭീരമാക്കിയത്. പല കൂട്ടുകാരും രാത്രി 7 മണി വരെ നിന്ന്  തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.ഞങ്ങളുടെ കൂട്ടായ പ്രവർത്തനമികവിനെ പ്രിൻസിപ്പലും, ജോജു സാറും, ദീപ്തി ടീച്ചറും അഭിനന്ദിച്ചു. അതിന്റെ കൂടെ ഉച്ചഭക്ഷണം കൂടിയായപ്പോൾ പരിപാടി കളറായി. മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്, ക്യാഷ് പ്രൈസ് എന്നിവ നൽകി കോളേജ് ആദരിച്ചു. ഇവിടെ പഠിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നിയ നിമിഷമാണത്.               കോട്ടണിഞ്ഞു നിന്ന സൂപ്പർ സീനിയേഴ്സിലൂടെ ഞങ്ങൾ ഭാവിയിലെ ഞങ്ങളെ സ്വപ്നം കണ്ടു. പലപ്പോഴും convocation ceremony എം. ബി. ബി. എസ്. കൂട്ടുകാരുടെ സ്റ്റാറ്റസുകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും  അതിനെപ്പറ്റി കൂടുതൽ അറിഞ്ഞിരുന്നില്ല. എന്നാലിന്ന് അതിനും അവസരം ലഭിച്ചു. ഞങ്ങൾ ഭാഗ്യമുള്ള ബാച്ചാണ് 🥰🥰.          മുൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജയകുമാർ സാറാണ് വിശിഷ്ട അതിഥി...

ന്നാ താൻ ഫ്രഷേഴ്‌സ് കൊട് ( 11.11.2022)

ഇമേജ്
ഇന്ന് ഞങ്ങളുടെ ഫ്രഷേഴ്സ് ഡേ ആയിരുന്നു.ഇന്നലെ എം.എ.യുടെ സെൻറ് ഓഫ് പാർട്ടിക്കിടെ ലഭിച്ച   ഫുഡ്പോയ്സൺ കാരണം രാവിലെ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു.എന്നാലും ബി.എഡ്.ജീവിതത്തിലെ  മനോഹര നിമിഷം ഒഴിവാക്കാൻ തോന്നിയില്ല.90 കളിലെ വസ്ത്രധാരണവുമായി എത്തണമെന്നാണ് സീനിയേഴ്സ് ഞങ്ങളോട്   ആവശ്യപ്പെട്ടത്. സാരിയുടുത്തും. വാലിട്ട് കണ്ണെഴുതിയും, തലയിൽ പൂക്കൾ ചൂടിയും, ആഘോഷമായി ഞങ്ങൾ അത് സ്വീകരിച്ചു.  ഓരോരുത്തർക്കും ലഭിച്ച നമ്പർ അനുസരിച്ചായിരുന്നു ഞങ്ങളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. നീല കർട്ടന് മുകളിൽ വർണ്ണാഭമായ ചാർട്ട് പേപ്പറുകൾ കൊണ്ട് തീർത്ത അലങ്കാരങ്ങൾ ഞങ്ങളെ ആകർഷിച്ചു.   എന്തുവന്നാലും ഇന്ന് തകർക്കണം എന്ന് കരുതിയെത്തിയ എന്നെ ടാസ്ക്  ചതിച്ചു. പശുവിനെ കെട്ടാനാണ് എന്നോട് സീനിയേഴ്സ് ആവശ്യപ്പെട്ടത്, ഞാൻ നന്നായി പശുവിനെ കെട്ടുകയും ചെയ്തു. എന്നാൽ പിന്നീടാണ് അറിഞ്ഞത് കാണികളോട് ഞാൻ വിവാഹം കഴിച്ചു വരുന്ന വരവാണെന്നാണ് അവർ പറഞ്ഞിരുന്നതെന്ന്. ഇലയും പിടിച്ച് പ്രൊഫഷണലായി പശുവിനെ കെട്ടിയ എന്നെയോർത്ത് ഞാനൊരുപാട് ചിരിച്ചു.   ഞങ്ങൾ അൻപത് കുട്ടികൾക്കിടയിലെ 3 പുരുഷന്മാരെ...

Psychology club Inauguration

ഇമേജ്
ഇന്ന് സൈക്കോളജി ക്ലബ്ബ് അകത്തിന്റെ ഉദ്ഘാടനമായിരുന്നു. റിസോഴ്സ് പേഴ്സൺ പ്രകാശ് രാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. ശേഷം കപ്പാസിറ്റി ബിൽഡിംഗ്‌ പ്രോഗ്രാമും, സൈക്കോളജി എക്സിബിഷനും ഉണ്ടായിരുന്നു.                      ഉദ്ഘാടനം         കപ്പാസിറ്റി ബിൽഡിംഗ്‌ പ്രോഗ്രാം        എക്സിബിഷൻ കാഴ്ചകൾ 

chess tournament

ഇമേജ്
നവംബർ 4 ചെസ്സ് ടൂർണമെന്റ് വൈബ്സ്         ഉദ്ഘാടനം പ്രിൻസിപ്പൽ കെ.വൈ.            ബെനടിക്ട് സാർ നിർവഹിച്ചു.

National seminar on Human values, ethics and peace education (02/11/2022 Wednesday )

ഇമേജ്
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു .ജോജു സാർ സെന്റ്  ജേക്കബ് ട്രെയിനിങ് കോളേജിൽ ഞങ്ങളെ ഉച്ചയ്ക്ക് കൊണ്ടുപോവുകയും " ഇംപോട്ടൻസ് ഓഫ്  പീസ്    എജ്യുക്കേഷൻ '' എന്ന വിഷയത്തിൽ   എനിക്ക്  സെമിനാർ  ചെയ്യാനും സാധിച്ചു . ഞങ്ങളുടെ പേടിയെല്ലാം മാറ്റി ഞങ്ങളെ സ്ലൈഡ് ചെയ്യാനും പേപ്പർ ഭംഗിയായി അവതരിപ്പിക്കാനും സഹായിച്ച ജോജു സാർ മരണമാസ്സാണ്. സാർ ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന ധൈര്യം ഞങ്ങൾ ഓരോരുത്തർക്കും പതിയെ ലഭിച്ചു തുടങ്ങി. ടെൻഷൻ ആകുമ്പോൾ സാറിൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി എവിടെനിന്നോ വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി ഞങ്ങൾക്ക് ലഭിക്കും. സാർ എല്ലാവരോടും എൻ്റെ   മക്കൾ  എന്ന് ഞങ്ങൾ ആറുപേരെയും പരിചയപ്പെടുത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു അധ്യാപകൻ തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെ പോലെ കരുതണം എങ്കിൽ അദ്ദേഹം എത്ര വലിയവൻ ആയിരിക്കും .സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ ഞങ്ങൾ ആറുപേരും സാറിനോട് കടപ്പെട്ടിരുന്നു.നന്ദി  സാർ                സെമ...

കേരളപ്പിറവി

ഇമേജ്
ഇന്ന് ഞങ്ങളുടെ തിയോഫിലസ് മലയാള മങ്കമാരെയും മങ്കന്മാരെയും കൊണ്ട് നിറഞ്ഞ ദിവസമായിരുന്നു. മഴ പലരെയും മങ്കമാരാക്കാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. മായ ടീച്ചർ ക്ലാസ് ആരംഭിച്ചത് 'കേരളം കേരളം ' എന്ന പാട്ടോട് കൂടിയാണ്. കൂടാതെ ഞങ്ങളെ സകലകലാവല്ലഭർ ആക്കാനുള്ള ശ്രമവും ടീച്ചർക്കുണ്ട് .ഒരു അലുവയ്ക്ക് വേണ്ടി ഞങ്ങൾ 3 പേർ അടികൂടുന്നത് കണ്ടിട്ട് നഥാനിയേൻ സാർ ഞങ്ങൾക്ക് മിഠായി വാങ്ങാൻ പൈസ തന്നു. അങ്ങനെ കേരളപ്പിറവി ദിനം മധുരത്തോടെയാണ് അവസാനിച്ചത് 😍