പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലപില

ഇമേജ്
ഇന്ന് ഞങ്ങളുടെ ടാലന്റ് ഹണ്ട് ഡേ ആയിരുന്നു. സ്റ്റേജ് പൊളിച്ചടുക്കി ഞങ്ങൾ ഞങ്ങളുടെ കഴിവ് തെളിയിച്ചു. ഉച്ച നൃത്തം, മാഗസിൻ " സൃഷ്ടി " യുടെ പ്രകാശനം. ഗോപിക വരച്ച ചിത്രത്തിന്റെ പ്രകാശനം, വൈകുന്നേര നൃത്തം, ബി. എഡ്. ചരിതം ഓട്ടൻ തുള്ളൽ ആഭാസം, ലൂക്കോസ് മാമനെ കുറിച്ചുള്ള പാട്ട് അങ്ങനെ നീളുന്നു പരിപാടിയുടെ ലിസ്റ്റ്.                മാഗസിൻ പ്രകാശനം                      ചിത്ര പ്രകാശനം                               നൃത്തം        ബി. എഡ്. ചരിതം തുള്ളൽ 

ബി. എഡ്. ചരിതം

          ബി. എഡ്. ചരിതം  ഓട്ടൻതുള്ളലിൽ പലതും പറയും അത് കേട്ടാരും കോപിക്കരുതേ. ടീച്ചർമാരെ സാറുമ്മാരെ നിങ്ങളാരും കോപിക്കരുതേ. സി.ഇ. മാർക്ക് കുറച്ചീടല്ലേ പാവം പിള്ളേർ ജീവിച്ചോട്ടെ.  ബി. എ.കഴിഞ്ഞു എം. എ.കഴിഞ്ഞു ബി. എഡിന് ചേർന്നും പോയി. ആദ്യദിവസം കോളേജെത്തി ചുറ്റിലും പലപല പിള്ളേരെത്തി ടി. സി.ഉണ്ടോ സി. സി. ഉണ്ടോ സാറുമ്മാര് ചോയ്ച്ചു തുടങ്ങി.  ടി. സി. ഇല്ല സി. സി. ഇല്ല എം. എ. പോലും കഴിഞ്ഞിട്ടില്ല.  ബി. എഡേ ജയ  ബി. എഡേ ജയ(2)  പത്തിന് ടി. സി. കൊടുത്തീടേണം  ഇപ്പോൾ പോയി ക്ലാസ്സിലിരുന്നോ.  പത്തിന് ടി.സി. കിട്ടീലെങ്കിൽ  ഒരു വർഷം അത് പിന്നേം പോകും. ബി. എഡേ ജയ ബി. എഡേ ജയ(2) കൊച്ചുമോൾ എന്നൊരു വിളിയും കേട്ട് കുട്ടികളെല്ലാം ഫ്ലാറ്റായി  ഇനിയൊരു കോളേജ് വേണ്ടേ വേണ്ട. എം.ടി. ടി.സി. മതിയേ മതിയേ  നല്ലൊരു അധ്യാപകനായീടാൻ  എം.ടി. ടി. സിയിൽ  എത്തി നമ്മൾ.  മികവുറ്റധ്യാപകരാണിവിടെ നമ്മളുമപ്പോൾ നല്ലവരാകും.  മറ്റൊരു കോളേജ് എന്തിനു വേറെ എം. ടി. ടി. സി മതിയേ മതിയേ. ബി. എഡേ ജയ ബി. എഡേ ജയ(2)  ആദ്യദിവസം കോളേജെത്തി പതിയെ ...

വിദ്യാർത്ഥി രോദനം.....

ക്ലാസിനുള്ളിൽ ഓടിയെത്തി പേപ്പർ നൽകും മാമൻ മൂന്നായാൽ ഓടിയെത്തി ഇറക്കി വിടും മാമൻ ഗേറ്റിനുള്ളിൽ നിന്നാലും കാന്റീനുള്ളിൽ നിന്നാലും ഓടിയെത്തി ഇറക്കിവിട്ട് ഗേറ്റടയ്ക്കും മാമൻ ലൂക്കോസ് മാമൻ ഞങ്ങടെ ലൂക്കോസ് മാമൻ ക്ലാസ്സിനിടെ ഓടിയെത്തി പേപ്പർ നൽകുമ്പോൾ ഞങ്ങൾ പിള്ളേരുടെ കിളിയെല്ലാം പറന്നുപോകുമല്ലോ. പറന്നു പോകുന്ന കിളിയെ നോക്കി മാമൻ പറയും  ഒന്ന് ഓടി പോ കിളിയെ ഗേറ്റടയ്ക്കണം ഒന്നു ചാടി പോ കിളിയെ ഗേറ്റടയ്ക്കണം  എന്തിനിത്ര വെപ്രാളം കാട്ടണ് മാമ ഞങ്ങൾ പിള്ളേര് പാവങ്ങളല്ലേ മാമാ... പാറശാലയിൽ വീടായത് ഞങ്ങടെ തെറ്റാണോ കുറച്ച് നേരം കൂടി ഞങ്ങൾക്കനുവദിക്കില്ലേ ബാംഗ്ലൂർ വീടാകാത്തത് ഞങ്ങടെ ഭാഗ്യം അല്ലേൽ ഉച്ചയ്ക്കേ മാമൻ ഗേറ്റടച്ചേനെ ആരോട് പറയും ഞങ്ങൾ ഈ വിഷമങ്ങൾ ആരെങ്കിലും ഒന്ന് കണ്ണ് തുറക്കൂ ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ നിങ്ങൾ ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ 

പുതുമ

ഇമേജ്
ഓരോ ക്ലാസും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. ജോജു സാർ ഇന്ന്  ഞങ്ങളെ  4 ഗ്രൂപ്പുകളാക്കി തിരിച്ചു.2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ സാധ്യതയും,2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ പ്രശ്നങ്ങളുമായിരുന്നു ചർച്ചയ്ക്ക് ലഭിച്ചത്.10 മിനിറ്റ് സമയത്തിനുള്ളിൽ ചർച്ച ചെയ്യുകയും ചർച്ചയുടെ റിപ്പോർട്ട്‌ 4 ഗ്രൂപ്പിലെയും റിപ്പോർട്ടർമാർ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ഗ്രൂപ്പിലെ റിപ്പോർട്ടർ ഞാനായിരുന്നു. മികച്ച രീതിയിൽ എനിക്ക് റിപ്പോർട്ട്‌ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇത്തരം പഠനരീതികളിലൂടെ കുട്ടികളുടെ സഭാകമ്പം മാറ്റാൻ ഒരുപാട് കഴിയുന്നുണ്ട്. ഇങ്ങനെയൊരു അവസരം ഞങ്ങൾക്ക് നൽകിയ M. T. T. C. യ്ക്കും ജോജു സാറിനും ഒത്തിരി നന്ദി 

എൻ. സി. സി. ഓർമ്മകൾ 😍

ഇമേജ്
ഗ്രേസ് മാർക്ക് കിട്ടി എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ എൻ. സി. സി. യ്ക്ക് ചേരുന്നത്. ഞാനെന്ന ചിന്തയിൽ നിന്നും നമ്മൾ എന്ന ചിന്തയിലേക്ക് എന്നെ ഉയർത്തിയത്. എൻ. സി. സി. യാണ്. ആത്മവിശ്വാസം ലഭിക്കാനും, മറ്റുള്ളവരിലേക്ക് സഹായമെത്തിക്കാനും എനിക്കിതിലൂടെ സാധിച്ചു. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ പൊക്കമില്ലാത്തതിന്റെ പേരിൽ എനിക്ക് എൻ. സി. സി. യിൽ ചേരാൻ സാധിച്ചില്ല. എന്നാലും ഒരു കേഡറ്റാകാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.      ഇന്ന് ക്ലാസ്സിനിടയിൽ മായ ടീച്ചർ ഞങ്ങൾ എൻ. സി. സി. കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു.

കഴിവിന്റെ കച്ചവടം ❤️

ഇമേജ്
ഒക്ടോബർ 25,26,28 തീയതികളിൽ ടാലന്റ് ഹണ്ട് ഡേയാണ്. മലയാളവിഭാഗത്തിന്റേത് 25 നാണ്. ഞങ്ങളുടെ ഡാൻസ്,ഓട്ടൻ തുള്ളൽ, ഫാഷൻ ഷോ,അഞ്ജനയുടെ പാട്ട്, ഇ മാഗസിൻ, ചിത്രപ്രകാശനം അങ്ങനെ പലതും ആസൂത്രണം ചെയ്തു കഴിഞ്ഞു. എന്താകുമെന്ന് ദൈവത്തിന് മാത്രം അറിയാം. പരിപാടിയിൽ പങ്കെടുക്കാൻ ജോജു സാറിനെ ക്ഷണിക്കാൻ പോയപ്പോൾ സാർ പ്രാർത്ഥിക്കാമെന്ന് പറഞ്ഞു.അത് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.... 25 ന് വേണ്ടി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ് ❤️

മഴതൻ സംഗീതം

ഇമേജ്
മായ ടീച്ചറുടെ ക്ലാസിൽ കയറാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ടീച്ചർ പഠിപ്പിക്കുന്ന ശൈലിയാണ് എന്നെ ഒരുപാട് ആകർഷിച്ചത്. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ടീച്ചർ ക്ലാസ് സമയം വിനിയോഗിക്കാറുണ്ട്. മഴ കോരിച്ചൊരിയുന്ന ആ ദിവസത്തെ ക്ലാസ്  എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.രാധിക അന്ന് " മഴയേ തൂമഴയേ"പാട്ട് ഞങ്ങൾക്ക് വേണ്ടി പാടി.ശേഷം ഞങ്ങൾ എല്ലാവരും ഒരുമിച്ച് "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി " എന്ന പാട്ട് പാടി. മഴയുടെ കൂടെ ആ പാട്ട് കൂടി ചേർന്നപ്പോൾ വല്ലാത്ത ഒരു അനുഭവമാണ് ഞങ്ങൾക്ക് കിട്ടിയത്.

അഴിമതിരഹിത കേരളം

ഇമേജ്
ഞങ്ങൾക്ക് ഇന്ന് ( 18-10-2022) ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന "കറപ്ഷൻ ഫ്രീ കേരള " യിൽ പങ്കെടുക്കാൻ സാധിച്ചു. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ചലച്ചിത്രതാരം നിവിൻ പോളിയും പങ്കെടുത്ത ആ  ചടങ്ങിന് ശേഷം ഡി. ജെ. ഉണ്ടായിരുന്നു.കുറെ നാളുകൾക്ക് ശേഷം ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞ ദിവസമായിരുന്നു ഇന്ന്.

മാധ്യമവും ഞാനും

ഇമേജ്
ഇന്ന് ( 13-10-2022) മനോഹരമായ ഒരു ദിവസമായിരുന്നു. മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത് ബഹു. സി. ജെ. വാഹിദ് ചെങ്ങപ്പള്ളി ആയിരുന്നു.ദൂരദർശനിലെ സീനിയർ ന്യൂസ്‌ റീഡറായ അദ്ദേഹത്തെ ഞങ്ങൾക്ക് എല്ലാവർക്കും സുപരിചിതനായിരുന്നു. " മാധ്യമവും ഞാനും " എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.1990 മുതൽ 2022 വരെയുള്ള അനുഭവങ്ങൾ നർമ്മം കോർത്തിണക്കി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ഞങ്ങൾ കുട്ടികൾക്കായി പ്രേം നസീർ, മധു, സുരേഷ് ഗോപി എന്നിവരെ അനുകരിക്കാനും അദ്ദേഹം മറന്നില്ല. റവ. ഫാ. തോമസ് കയ്യാലയ്ക്കൽ, പ്രിൻസിപ്പൽ,ജോജു സാർ എന്നിവരും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.11.45 ന് ആരംഭിച്ച പ്രഭാഷണം 12.25 നാണ് പൂർത്തിയായത്. അതുവരെ ഞങ്ങൾ കുട്ടികളെ ബോറടിപ്പിക്കാതെ ഇരുത്താൻ പ്രഭാഷണത്തിന് കഴിഞ്ഞിരുന്നു. ശേഷം 12.45 ന്  അഖിൽ സജീന്ദ്രൻ സംവിധാനം ചെയ്ത അന്നയുടെ ആഗ്രഹത്തിന്റെ കഥ പറഞ്ഞ " അന്ന" എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ഈ ദിനവും മനോഹരമാക്കിയ തിയോഫിലസിന് നന്ദി 🥰

ശൂന്യതയിൽ മുഴങ്ങുന്ന രോദനം.....

ഇമേജ്
പണ്ടുമുതലേ ഉള്ള ശീലമാണ് ഇടയ്ക്കുള്ള ചായ കുടി.  അച്ഛന്റെ പോക്കറ്റിൽ നിന്നും ആരുമറിയാതെ എടുക്കുന്ന ഓരോ രൂപയ്ക്ക് പിന്നിലും പഴംപൊരിയുടെയും ഉഴുന്നുവടയുടെയും ചരിത്രമുണ്ടാകും. കാന്റീനിൽ നിന്നും നുരഞ്ഞു പൊന്തുന്ന മണം എത്ര ദിവസമാണ് എന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയത്. 11 മണിക്കും നാലു മണിക്കും എന്നെ ഞാൻ പോലും അറിയാതെ ഉണർത്തിയ പലഹാരത്തിന്റെയും ചായയുടെയും വാസന തിയോഫിലസിൽ എത്തിയപ്പോൾ നഷ്ടപ്പെട്ടത് പോലെ. ഇനി മറ്റുള്ള ബി. എഡ് കോളേജുകൾ പോലെ ഇവിടെയിനി കാന്റീൻ ഒന്നുമില്ലേ?     എന്റെ  കർത്താവേ നീയെന്നെ ചതിക്കല്ലേ ചായ കുടിച്ചില്ലെങ്കിൽ എനിക്ക്  തലവേദനിക്കും നീ ചുമ്മാ കളിക്കരുത് കേട്ടോ? കർത്താവ് ഒന്നമർത്തി മൂളി. പോയി വല്ലതും പഠിക്കാൻ നോക്ക് കൊച്ചേ.... എന്നാണോ കക്ഷി മൊഴിഞ്ഞത്? ആവോ ആർക്കറിയാം...... ഇല്ല.....ഇല്ല....  കർത്താവെന്നെ ചതിച്ചിട്ടില്ല കാന്റീൻ ഉണ്ട് 😍😍😍 ചേച്ചി....ഒരു ചായ, ഒരു പഴം പൊരി...... ബാക്കി തിന്നിട്ട് പറയാമേ..... പതിവ് ഡയലോഗെല്ലാം മനഃപാഠമാക്കി ഞാൻ കാന്റീനിലേക്ക് പ്രവേശിച്ചു. എന്റെ സിവനെ എന്താണിത്?!  ശൂന്യച്ചായ, ശൂന്യവട, ശൂന്യപ്പൊരി എല്ലാം ശൂന്യമയം.........

നിന്നിലേക്കുള്ള ദൂരം

ഇമേജ്
സെപ്റ്റംബർ 22 മുതൽ 30 വരെ അവസാനവർഷ എം. എ. പരീക്ഷയായിരുന്നു. പ്രൊജക്റ്റ്‌, വൈവ എല്ലാംകൂടി കുറച്ചധികം ദിവസമായി ഞാൻ തിയോഫിലസിൽ പോയിട്ട്. പുതിയ കൂട്ടുകാരൊക്കെ വന്നതായി അറിഞ്ഞു. എല്ലാവരെയും പരിചയപ്പെടണം. അവസാനദിവസം പകുതി വിരിഞ്ഞു നിന്ന കോളിഫ്ലവർ പൂർണത നേടിയോ എന്ന് നോക്കണം…. കൈ കഴുകാൻ നേരം കാലിലുരുമ്മി നിന്ന പൂച്ചക്കുട്ടി ഇപ്പോൾ എന്തെടുക്കുകയാകും? വീട്ടിൽ ആണെങ്കിലും ഞാൻ സദാ നിന്നെപ്പറ്റി ഓർത്തുകൊണ്ടേ ഇരിക്കുകയാണ്.മഴ നനഞ്ഞു കുതിർന്ന നിന്നിലൂടെ ഓടാൻ, കൂട്ടുകാരോടൊപ്പം ഊഞ്ഞാലാടാൻ......നിന്നെ അനുഗമിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്      ലക്ഷ്യം മുന്നിലേക്ക് മാത്രമാണ്...      തിങ്കളാഴ്ച ക്യാമ്പസിൽ നിന്നും ടി. സി. ലഭിക്കും പിന്നെ ഞാൻ എന്നും നിന്റേത് മാത്രമാണ്…….ആദ്യ ദിവസം നീ എനിക്ക് നൽകിയതെല്ലാം ഞാൻ നിധിപോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് നിനക്കത് കാണണ്ടേ?                    ആദ്യോപഹാരം   നീ അതിനുള്ളിൽ എന്തായിരിക്കും എഴുതിയതെന്ന ആകാംക്ഷ വീട്ടിലേക്കുള്ള ദൂരം കുറച്ചത് പോലെ തോന്നി.... വീട്ടിലെത...

തിയോഫിലസ് ഡയറീസ്

ഇമേജ്
              തിയോഫിലസ് കവാടം  എനിക്കൊരു അധ്യാപികയാകണം എന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാൻ തിയോഫിലസിലെ കവാടം കടന്നത്.സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഇതുവരെ പഠിച്ച ഞാൻ ശുചിത്വമുള്ള, എന്തിലും അടുക്കും ചിട്ടയും സൂക്ഷിക്കുന്ന മനോഹരമായ കെട്ടിടം കണ്ട് അത്ഭുതത്തോടെ ഒരുപാട് നേരം നോക്കി നിന്നു. ഞാൻ ആരാലും പരിഗണിക്കപ്പെടാതെ പോകുമെന്ന ഭീതിയും , ഇതുവരെയുണ്ടായിരുന്ന എന്റെ അസ്തിത്വമെല്ലാം എവിടെയോ ചോർന്നു പോകുന്നതും പതിയെ ഞാൻ തിരിച്ചറിഞ്ഞു. മലയാളത്തെ സ്നേഹിച്ച ഞാൻ എന്റെ മലയാളത്തെ മറന്നു പോകുമോ എന്നുപോലും ഭയന്നാണ് ഓരോ കാലടികളും ഞാൻ മുന്നോട്ടുവെച്ചത്.അഡ്മിഷൻ കാര്യങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.അടുത്തഘട്ടം ഇന്റർവ്യൂ ആണ്.ഉള്ളിലുള്ള ഭയം പുറമേ കാട്ടിയില്ലെങ്കിലും വളരെയധികം സംഘർഷാവസ്ഥയിലൂടെയാണ് ഞാനാ ഇന്റർവ്യൂ മുറിയിലേക്ക് കാലെടുത്തുവെച്ചത്. പുഞ്ചിരിയോടെയുള്ള ജോജു സാറിന്റെ "കൊച്ചുമോളെ…." എന്ന വിളിയിൽ ഞാനെന്റെ എല്ലാ ആശങ്കകളും മറന്നിരുന്നു.എന്റെ കഴിവുകളും, പോരായ്മകളും എഴുതേണ്ട കോളത്തിൽ എന്തെഴുതണമെന്ന് പരിഭ്രമിച്ചിരുന്ന എന്നെ സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ എഴുതാൻ പ...