പോസ്റ്റുകള്‍

chairman viva

ഇമേജ്
എന്താകുമോ എന്തോ പടച്ചോനെ ഇങ്ങള് കാത്തോളീൻ......

innovative

ഇമേജ്
S3 യിൽ ഇന്നോവേറ്റീവ് വർക്ക് ആയിട്ട് ചെയ്തത് കുഞ്ചൻ നമ്പ്യാരെ പരിചയപ്പെടുത്തുന്ന ആൽബം ആയിരുന്നു. ആദ്യം കുട്ടികൾക്ക് കുഞ്ചൻ നമ്പ്യാരെ പറ്റിയിട്ടുള്ള വിവരങ്ങൾ അടങ്ങിയ ഒരു ആൽബം നൽകുകയും കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അതിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം കാർബോർഡിൽ തയ്യാറാക്കിയ ഓട്ടൻതുള്ളൽ ശീതങ്കൻ,പറയൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ എന്നിവയുടെ ചിത്രങ്ങൾ ഒട്ടിക്കുകയും അതോടൊപ്പം  ആക്ടിവിറ്റി കാർഡുകൾ സമീപത്ത് വെയ്ക്കുകയും ചെയ്തുശേഷം കുട്ടികളിൽ നിന്നും ചിലരെ വിളിച്ച് ചോദ്യങ്ങൾ നൽകുകയും ആ ചോദ്യത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരമുള്ള ബോക്സിലേക്ക് ആക്ടിവിറ്റി കാർഡ്  ഇടാനും പറഞ്ഞു.

Digital portfolio

ഇമേജ്
ഡിജിറ്റലായ രീതിയിൽ പോർട്ട്ഫോളിയോ ചെയ്തപ്പോൾ  ആഗ്രഹങ്ങളും, നേട്ടങ്ങളും ഉൾപ്പെടുത്താനും എനിക്ക് എന്നെ തന്നെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞു. എഴുതുന്നതിനേക്കാൾ കുറച്ചുകൂടി പ്രയാസമുള്ളതാണ് ഡിജിറ്റൽ വർക്കുകളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പ്രബന്ധം

ഇമേജ്
ഒരുപാട് ആഗ്രഹത്തോടെയാണ് മലയാളഭാഷ പഠിക്കാനായി തെരഞ്ഞെടുത്തത്. ടീച്ചിങ് പ്രാക്ടീസിനായി ഒന്നാം ഘട്ടത്തിൽ സെന്റ് ജോൺസിൽ പോയപ്പോൾ  കുട്ടികൾക്ക് മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. പ്രബന്ധത്തിന് വിഷയം തെരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ പ്രൈമറി ക്ലാസുകളിലെ മാതൃഭാഷാ ബോധനം :വിമർശനാത്മക പഠനം എന്നതായിരുന്നു.  സെന്റ് മേരീസിലെ ടീച്ചിങ് പ്രാക്ടീസിനിടയിൽ ദത്തശേഖരണം നടത്തി പ്രോജക്ട് പൂർത്തിയാക്കിയപ്പോൾ. ഭാഷ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം തോന്നി. പ്രബന്ധത്തോടൊപ്പം "എങ്ങനെ മലയാളം പഠിപ്പിക്കാം" എന്ന കൈ പുസ്തകവും ദീപ്തി ടീച്ചറുടെ മാർഗനിർദ്ദേ ശത്തിൽ ചെയ്യാൻ കഴിഞ്ഞു.ഇനിയെങ്കിലും കുട്ടികളെ നന്നായി അധ്യാപകർ പഠിപ്പിക്കട്ടെ..                 എന്റെ പ്രബന്ധം  അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട "എങ്ങനെ മലയാളം പഠിപ്പിക്കാം "എന്ന കൈ പുസ്തകം.

കേരള പാഠാവലി

ഇമേജ്
സ്വന്തമായൊരു ടെക്സ്റ്റ് ഉണ്ടാക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി എഴുതിയ കൃതികൾ ടെസ്റ്റിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു( മലയാളവിഭാഗം ). എന്റെ രണ്ട് കവിതയും രണ്ട് ലേഖനവുമാണ് ടെക്സ്റ്റിൽ ഉൾപ്പെടുത്തിയത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് പാഠപുസ്തകം തയ്യാറാക്കിയത്. പാർശ്വവത്കരിക്കപ്പെടുന്നവയ്ക്കാണ്‌ പ്രാധാന്യം നൽകിയത്. നാല് പാഠങ്ങളാണ് ഉൾപ്പെടുത്തിയത്. പഴമയുടെ ഓർമയ്ക്കായ് വേരെന്ന കവിതയാണ് പ്രവേശകത്തിൽ ഉൾപ്പെടുത്തിയത്. എന്നീ പാഠഭാഗങ്ങൾക്കൊപ്പം പദകോശവും ഉൾപ്പെടുത്തി. എഴുത്തുകാരിയെ പറ്റി എഴുതുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ ആഗ്രഹിച്ച സ്വപ്നം പൂവണിഞ്ഞത് പോലെ....... ഞാൻ രചനകൾ എഴുതുമ്പോൾ ഉപയോഗിക്കുന്ന തൂലികാ നാമമാണ് ഹരിത മാനുഷി. 🥰

നാളെ 🥹

ഇമേജ്
കുറേ നാളത്തെ കഷ്ടപ്പാടിന്റെ ഫലമായി പ്രോജക്ട് കയ്യിൽ കിട്ടിയപ്പോൾ ഒത്തിരി സന്തോഷം തോന്നി.നാളെയാണ് ഞങ്ങൾക്ക് കമ്മീഷൻ എന്താകുമെന്ന് ദൈവത്തിനു മാത്രം അറിയാം. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. ഇനി വൈവയ്ക്ക് പഠിക്കണം. 🥹

സർവം ദീപ്തമയം

ഇമേജ്
എന്റെ പ്രോജക്ട് അല്ല ദീപ്തി ടീച്ചറുടേതും...........  പ്രോജക്ട്,ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ  വല്ലാത്ത ഒരു ആവേശമാണ്.ഉള്ളിന്റെ ഉള്ളിൽ ആരും അറിയാതെ കുഴിച്ചുമൂടിയ വിമർശനങ്ങളൊക്കെയും പുറത്തുചാടുന്നത് അപ്പോഴാണ്. മാർഗ്ഗനിർദേശക/മാർഗ്ഗനിർദ്ദേശകൻ ആരായിരിക്കും എന്ന ചിന്തയിൽ രണ്ടുമൂന്നുദിവസം ഞാൻ ഉറങ്ങിയില്ല. വരാനുള്ളത് വഴിയിൽ തങ്ങാത്തതുപോലെ ജോജു സാർ സാറിന്റെ സ്നേഹം മുഴുവൻ ദീപ്തി ടീച്ചറിനെ എനിക്ക് തന്ന് വീട്ടി. ജമന്തി കൃഷി ചെയ്ത് മടുത്ത  ദീപ്തി ടീച്ചർ അടുത്ത കൃഷിക്കായി തെരഞ്ഞെടുത്തത് എന്റെ തലച്ചോറായിരുന്നു. എന്റെ തലച്ചോർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി ടീച്ചർ ആദ്യം തലച്ചോറ് കിളച്ചുനോക്കി  . കുറേ നാളായി തൂമ്പ കാണാത്ത  വിഷമത്തിൽ നിന്നിരുന്ന എന്റെ സെറിബ്രവും സെറിബെല്ലവും നന്നായി കുലുങ്ങി. 10 കർഷക ശ്രീ അവാർഡ് ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ ദീപ്തി ടീച്ചർ പതിയെ എന്റെ തലച്ചോറിൽ വിത്തു വിതച്ചു.... ന്യൂറോണുകളിൽ  വിത്ത് പടർന്നുപന്തലിച്ചു..... കായ് ഫലം രീതിശാസ്ത്രത്തിൽ തട്ടി നിന്നപ്പോൾ. മാർഗ്ഗനിർദ്ദേശക സ്ഥാനം രാജിവെച്ച് ദീപ്തി ടീച്ചർ  ഗണിത അധ്യാപികയായി തന്റെ യഥാർത്ഥ സ്വഭാവ...

വാ വാ വൈവേ വായോ......

ഇമേജ്
ഇന്ന് ഞങ്ങൾക്ക് മോഡൽ വൈവ ആ യായിരുന്നു. പ്രോജക്ടിനായി    പി. പി. ടി.  തയ്യാറാക്കിയിരുന്നപ്പോഴാണ് മായ ടീച്ചർ വന്ന് ജനറൽ പേപ്പറിന്റെ എം.സി.ക്യു.ഉണ്ടെന്നു പറഞ്ഞത്. ഉടൻ തന്നെ പ്രോജക്ട് മടക്കിവെച്ച് എം.സി.ക്യു. വിന് പഠിച്ചു. പക്ഷേ നിർഭാഗ്യവശാൽ  എനിക്ക് മായ ടീച്ചറിനെയും മീഖ ടീച്ചറിനെയുമാണ് വൈവയ്ക്ക് ലഭിച്ചത്. റിസർച്ച് റൂമിൽ വെച്ചായിരുന്നു  വൈവ നടന്നത്. ഞാനായിരുന്നു ആദ്യം പോയത്. ആദ്യത്തെ ഇരയെ കിട്ടിയ സന്തോഷത്തിൽ മീഖ ടീച്ചറും മായ ടീച്ചറും എന്നെ നന്നായി വിരട്ടി.പക്ഷേ എം. സി. ക്യു. ഒന്നും ചോദിച്ചില്ല.വിരണ്ട ഭാവം ഒന്നും പുറത്തു കാണിക്കാതെ  റിസർച്ച് റൂമിൽ നിന്നും ഇറങ്ങുമ്പോൾ പ്രോജക്ട് വെട്ടി തിരുത്താത്ത സന്തോഷം എനിക്കുണ്ടായിരുന്നു. എന്റെ കൈ പുസ്തകത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ടീച്ചേഴ്സ് പറഞ്ഞത്.മാർഗനിർദ്ദേശക അൽ ദീപ്തി ടീച്ചർ നീണാൾ വാഴട്ടെ....                  എന്റെ പ്രോജക്ട്                      കൈ പുസ്തകം 

ഉറക്കമില്ലാത്ത രാത്രികൾ

ഇമേജ്
ബി. എഡ്. കഴിയാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രം....... എത്ര ഓർമ്മകളാണ്.... പുറത്തു വരാൻ കഴിയാതെ ശ്വാസംമുട്ടി പിടയുന്നത്. ഡാൻസ് കളിക്കാത്തവർ കളിക്കും പാട്ട് പാടാത്തവർ പാടും അങ്ങനെ എത്രയെത്ര മാറ്റങ്ങളാണ് ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്ക് സംഭവിച്ചത്. സ്പോർട്സ് ഡേ ദിവസം ഞങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുകയും പിന്നീട് ഞാനത് ഉറക്കമിളച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു. സപ്തയുടെ യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തപ്പോൾ ഒത്തിരി അഭിമാനം തോന്നി അങ്ങനെ ഞാനും ഒരു എഡിറ്റർ ആയിരിക്കുന്നു. ക്യാമറ, എഡിറ്റിങ്, അഭിനേത്രി എന്നിവിടങ്ങളിൽ എന്റെ പേര് എഴുതി കണ്ടപ്പോൾ ഞാൻ ഇത്രയും വല്യ ആളായി പോയതോർത്ത്‌ എനിക്ക് തന്നെ ചിരി വന്നു. ഇതാണ് ഞങ്ങളുടെ വീഡിയോയുടെ ലിങ്ക് 😄 ബ്ലോഗ് വായിക്കുന്ന കൂട്ടുകാർ വീഡിയോ കണ്ട് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. https://youtu.be/8imk_hu35Hg?si=jnTktLKpR-JRxrC1

ജൂലൈ 31

ഇമേജ്
July 31 ഇന്ന് നാലാമത്തെ പീരിയഡാണ് 8 ജിയിൽ ലഭിച്ചത്. ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്നതിനാൽ കുട്ടികൾക്ക് മധുരം നൽകുകയും അവരിൽ നിന്നും ഫീഡ് ബാക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു. റെജി ടീച്ചർ എന്റെ ക്ലാസിനെ കുറിച്ച് അഭിപ്രായം പറയുകയും എനിക്ക് സമ്മാനം തരികയും ചെയ്തു. വളരെ വിഷമത്തോടെയാണ് ഞാനിന്ന് ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്.😞😞😞

July 30

ഇമേജ്
July 30 8 ജിയിൽ ഇന്ന് ആറാമത്തെ പീരീഡാണ് ലഭിച്ചത്.കുട്ടികൾക്ക് നാളെ സോയിൽ മ്യൂസിയ സന്ദർശനമുള്ളതിനാൽ ഇന്ന് പരീക്ഷ പേപ്പർ നൽകുകയും ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങൾ ചർച്ച ചെയ്യുകയും എങ്ങനെ പരീക്ഷാ പേടി മാറ്റാം എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു.വൈകുന്നേരം റെക്കോർഡ് എല്ലാവരും ഒപ്പിട്ടു വാങ്ങി. നാളെ ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു ഞങ്ങൾ 17 പേരും മടങ്ങും.

ജൂലൈ 29

ഇമേജ്
സ്കൂളിൽ ഓരോ പ്രോഗ്രാം കാരണം ഇപ്പോൾ ക്ലാസ് കിട്ടാറില്ല. ടീച്ചർ ഉത്തരകടലാസ് നൽകിയത് മൂല്യനിർണയം നടത്തി നൽകി. ബുധനാഴ്ച ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസ് കഴിയും. ബുധനാഴ്ച 8 ലെ കുട്ടികൾ സോയിൽ മ്യൂസിയം കാണാൻ പോകുന്നതിനാൽ ക്ലാസ് കിട്ടില്ല. അതുകൊണ്ട് നാളത്തെ പീരിയഡ് കുട്ടികളുമായി ചിലവഴിക്കും 

ജൂലൈ 25

ഇമേജ്
കുട്ടികൾക്ക് പരീക്ഷ ആയതിനാൽ തിങ്കളാഴ്ച വരെ ക്ലാസ്സ് ലഭിക്കില്ല. കുഞ്ഞുക്ലാസുകളിൽ സബ്സ്റ്റിറ്റ്യൂഷൻപോകുകയും കുട്ടികളെ മലയാളം പഠിപ്പിക്കുകയും ചെയ്തു. പ്രോജക്റ്റുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഇന്ന് ക്ലാസുകൾ സന്ദർശിക്കുകയുണ്ടായി.

july 24

ഇമേജ്
ഇന്ന് ഞങ്ങളുടെ കോളേജിൽ സ്‌പോർട്സ് ഡേ ആയിരുന്നു. ഞങ്ങളുടെ ടീം ഗുപ്തയാണ്  കപ്പടിച്ചത്.

Day 27 ജൂലൈ 23

ഇമേജ്
കുട്ടികൾക്ക് പരീക്ഷയായതിനാൽ ഇന്ന് ക്ലാസ് ലഭിച്ചില്ല. ടീച്ചർ എട്ടാം ക്ലാസിലെ പരീക്ഷ പേപ്പർ നോക്കാൻ ഏൽപ്പിച്ചു.രാവിലെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പരീക്ഷ ഡ്യൂട്ടിയും ഉണ്ടായിരുന്നു. ബാക്കി സമയം പ്രൊജക്റ്റ്‌ ചെയ്യാനാണ് ഉപയോഗിച്ചത്.

Day 26 ജൂലൈ 22

ഇമേജ്
Day 26 ജൂലൈ 22  ഇന്ന് രണ്ടാമത്തെ പിരീഡാണ് എട്ട് ജിയിൽ  പഠിപ്പിക്കാൻ ലഭിച്ചത്. കുട്ടികൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം മലയാളം പരീക്ഷയായതിനാൽ റിവിഷൻ  നടത്തി. സാന്ദ്രസൗഹൃദം, അമ്മമ്മ, വഴിയാത്ര, പുതുവർഷം എന്നീ പാഠഭാഗങ്ങളുടെ ആശയം പറഞ്ഞു കൊടുക്കുകയും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ വിശകലനം ചെയ്തു നൽകുകയും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു. കുട്ടികൾ ക്ലാസിൽ മികച്ച രീതിയിൽ ശ്രദ്ധിച്ചിരിക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.ഞാൻ ഇന്ന് പോകുമെന്ന് കരുതി പ്രവിത എനിക്ക് ഡയറി മിൽക്ക് നൽകി. കൂടാതെ ആൻസി ടീച്ചർ ജനറൽ ഒബ്സർവേഷന് വരികയും ഞങ്ങൾ ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

Day 25 ജൂലൈ 19

ഇമേജ്
Day 25 ജൂലൈ 19  ഇന്ന് രണ്ടാമത്തെ പിരീഡാണ് 8 ജിയിൽ ലഭിച്ചത്  "പ്രകൃതിയോടും മണ്ണിനോടുമുള്ള മർക്കോസ് ചേട്ടന്റെ  മനോഭാവം "എന്ന വിഷയത്തിൽ നിയോഗാഭ്യാസം നൽകാനാണ് ഇന്നത്തെ ക്ലാസ് പിരീഡ് ഉപയോഗിച്ചത്. കുട്ടികൾക്ക് ബ്ലാക്ക് ബോർഡിനെ സഹായത്തോടുകൂടി നിയോഗാഭ്യാസം എഴുതി നൽകുകയും കുട്ടികളെല്ലാവരും കൃത്യമായി അത് എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എട്ടാം ക്ലാസിലെ സി. ഇ. മാർക്കിന് വേണ്ട അസൈമെന്റ് ആയതുകൊണ്ട് തന്നെ കുട്ടികളെക്കൊണ്ട് ശ്രദ്ധാപൂർവ്വമാണ് നിയോഗാഭ്യാസം എഴുതിപ്പിച്ചത്. ഉച്ചയ്ക്കുശേഷം 8 ജിയിൽ  സബ്സ്റ്റിട്യൂഷൻ ലഭിക്കുകയും കുട്ടികൾക്ക് "എണ്ണ നിറച്ച കരണ്ടി " എന്ന പാഠഭാഗത്തെ ആസ്പദമാക്കി നോട്ട് നൽകുകയും ചെയ്തു. നോട്ട് പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾ വേഗത്തിൽ എഴുതാതിരിക്കുകയും അക്ഷരത്തെറ്റ് വരുത്തുകയും ചെയ്യുന്നതുകൊണ്ട് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടിയാണ് കുട്ടികൾക്ക് നോട്ട്  നൽകുന്നത്. കുട്ടികൾ നോട്ട് എഴുതിയെടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ അക്ഷര തെറ്റുകൾ യഥാസമയം പരിഹരിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് പരീക്ഷ ആരംഭിക്ക...

Day 24

ഇമേജ്
Day 24 ജൂലൈ 18  മാനുഷിക മൂല്യങ്ങൾക്ക് ജീവിതത്തിലുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് കുട്ടികൾക്ക് 80 പേജിന്റെ നോട്ടിൽ ഒരു പ്രോജക്ട് നൽകി. ആമുഖം, വിവരശേഖരണം, ഉദ്ദേശ്യങ്ങൾ ,ഉപദർശനം, റഫറൻസ് എന്നിവ ഉൾപ്പെടെയാണ് പ്രോജക്ട് നൽകിയത്. കുട്ടികൾക്ക് പ്രോജക്ട് ബോർഡിൽ എഴുതി നൽകുകയും കുട്ടികൾ കൃത്യമായി എഴുതുന്നുണ്ടെന്ന് പരിശോധിക്കുകയും ചെയ്തു.ശേഷം, വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങൾ കുട്ടികളുമായി ചർച്ച നടത്തുകയും കുട്ടികൾക്ക് ഇരുപത്തിരണ്ടാം തീയതി മുതൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് വേണ്ട റിവിഷൻ നടത്തുകയും ചെയ്തു. കുട്ടികൾ ക്ലാസിൽ നന്നായി ശ്രദ്ധിച്ചിരിക്കുകയും അവരുടെ സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം 6 ഡിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു.