Day 21 ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ഉച്ചയ്ക്ക് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് ആണ് ഇന്ന് 8 ജിയിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. പേരെച്ചം,വിനയെച്ചം എന്നിവയാണ് ഇന്ന് പഠിപ്പിച്ചത്. മലയാള വ്യാകരണ ഭാഗങ്ങൾ കുട്ടികൾക്ക് ലളിതമായി എങ്ങനെ പഠിപ്പിച്ചു കൊടുക്കാം എന്നാണ് ഇന്ന് പാഠാസൂത്രണം ചെയ്തത്.ക്രിയയുടെ വിഭജനം,പൂർണക്രിയ, അപൂർണ്ണ ക്രിയ,പേരെച്ചം, വിനയെച്ചം എന്നിവ കുട്ടികൾക്ക് ലളിതമായ ഉദാഹരണത്തിലൂടെ പറഞ്ഞുകൊടുത്തു. കൂടാതെ യൂട്യൂബിന്റെ സഹായത്തോടെ വീഡിയോയും കാണിച്ചു കൊടുത്തു. വ്യാകരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനായി കുട്ടികളോട് നാമം എന്ത്? ക്രിയയെന്ത്? എന്നുള്ള ചോദ്യങ്ങളിലൂടെയാണ് ഇന്ന് ക്ലാസ് ആരംഭിച്ചത്. കുട്ടികൾക്ക് പ്രാഥമികമായ കാര്യങ്ങൾ ആദ്യം പറഞ്ഞു കൊടുത്തതിനുശേഷമാ ണ് പ്രധാന കാര്യങ്ങളിലേക്ക് കടന്നത്. ഓരോ പ്രവർത്തിയിലൂടെ കുട്ടികൾക്ക് ക്രിയ എന്താണെന്നും അപൂർണ്ണ ക്രിയ, പൂർണക്രിയ എന്ന വിഭജനത്തിന്റെ സവിശേഷതകളെക്കുറിച്ചും ആദ്യമേ വിശദീകരിച്ചു നൽകി....